'രണ്ട് തവണ ബോധരഹിതനായി വീണു'; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
'രണ്ട് തവണ ബോധരഹിതനായി വീണു'; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
Published on: 
Updated on: 

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. ജനുവരി പത്തിന് രണ്ട് തവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

74 കാരനായ ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

'രണ്ട് തവണ ബോധരഹിതനായി വീണു'; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
കുറഞ്ഞ നിരക്ക് 960 രൂപ, ആർഎസി, വിഐപി, വെയിറ്റിങ് ലിസ്റ്റുകൾ ഇല്ല; വന്ദേഭാരത് സ്ലീപ്പർ നിരക്കുകൾ പ്രഖ്യാപിച്ചു

2025 ജൂലൈ 21ന് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചിരുന്നു. രാജി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചെങ്കിലും താന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പിന്മാറുന്നതെന്ന് പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു.

'രണ്ട് തവണ ബോധരഹിതനായി വീണു'; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
കരൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്, എപ്പോഴാണ് അറിഞ്ഞത്? വിജയ്‌യോട് സിബിഐ

ശുചിമുറിയില്‍ പോയ സമയത്താണ് രണ്ട് തവണ ധന്‍കര്‍ ബോധരഹിതനായത്. ഇതിന് പിന്നാലെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.