ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യൻ ടൂറിസ്റ്റുകളെ കണ്ടെത്തി. ടെഹ്റാൻ പൊലീസാണ് ടൂറിസ്റ്റുകളെ രക്ഷിച്ചത്. പഞ്ചാബ് സ്വദേശികളായ ജസ്‌പാൽ സിംങ്, ഹുഷൻ പ്രീത് സിംങ്, അമൃത് പാൽ സിംങ് എന്നിവരുടെ മോചനം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലേക്ക് പോകുവാൻ ടെഹ്റാനിൽ വിമാനം ഇറങ്ങിയ ഇവരെ മെയ് ഒന്നിനാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത് ഒരു കോടി രൂപ മോചന ദ്രവ്യമാണ് അവർ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നാണ് ബന്ധുക്കൾ പഞ്ചാബ് സർക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചത്.
കേന്ദ്രസർക്കാറിൻ്റെ ഇടപെടലിനെ തുടർന്നാണ് ഇറാൻ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടത്. ടെഹ്റാൻ പൊലീസ് ഇവരെ കണ്ടെത്തിയ കാര്യം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായ് വഴി ഇറാനിൽ എത്തിയ ഇവരെ ഓസ്ട്രേലിയയിൽ എത്തിക്കാം എന്നായിരുന്നു ഏജൻ്റിൻ്റെ വാഗ്ദാനം. മനുഷ്യക്കടത്തുമായുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകുന്ന പിറകിലെന്നാണ് സൂചന.