മണിപ്പൂരില്‍ ഗ്രാമീണർക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ നാല് മരണം; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം

വിറക് ശേഖരിക്കാൻ പോയ 14 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
protest in front of manipur cm's house
Published on: 
Updated on: 

ഇംഫാൽ: മണിപ്പൂരില്‍ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമീണർക്ക് നേരെ അജ്ഞാതരായ അക്രമിസംഘം നടത്തിയ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം നടത്തുകയും ചെയ്തു.

ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിൽ ഇന്ന് രാവിലെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയ 14 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. അരുബം റോണിൽ (35), ലൈറെൻലക്‌പം ഇനാവോബി (51) എന്നിവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ട മൂന്ന് പേരെ കാണാതാവുകയും ചെയ്‌തു. ഗ്രാമത്തിന് സമീപമുള്ള കുന്നിൻപ്രദേശത്തേക്ക് രാവിലെ ഏഴ് മണിയോടെ വിറക് ശേഖരിക്കാൻ പോയ 16 അംഗ സംഘത്തിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.

protest in front of manipur cm's house
പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിൽ?; സമരത്തിന് ആഹ്വാനം ചെയ്ത നേതാവ് ആഘോഷിക്കാൻ പോയെന്ന് ബിജെപി

സംഭവമറിഞ്ഞ് പ്രകോപിതരായ ഗ്രാമീണർ മൃതദേഹങ്ങളുമായി ഇംഫാലിലെ ബാബുപാറയിലുള്ള മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് ഇരച്ചെത്തി. ബാബുപാറയിലുള്ള മുഖ്യമന്ത്രിയുടെ വസതിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് അവർ മൃതദേഹങ്ങൾ വച്ചത്. സുരക്ഷാ കവാടത്തിന് മുന്നിൽ മൃതദേഹങ്ങൾ കിടത്തി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടം അത് മറികടക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

പിന്നീട് മൃതദേഹങ്ങൾ മണിപ്പൂരിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളായ കെ.എസ്. ദേവൻ്റെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഈ പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്.

protest in front of manipur cm's house
സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും
News Malayalam 24x7
newsmalayalam.com