ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു...
ജോർജ് കുര്യൻ
ജോർജ് കുര്യൻSource: Files
Published on: 
Updated on: 

ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ പട്ടികയിൽ നിന്ന് പുറത്ത്. രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ നിന്ന് ഒഴിവായതോടെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ നീക്കിയേക്കും.

11 പേരുടെ ബിജെപി സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 2024ലാണ് ഉപതെരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ രാജ്യസഭാഗമായത്. അതുകൊണ്ടാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ കഴിഞ്ഞത്. എന്നാൽ, ഇന്ന് മധ്യപ്രദേശിൽ നിന്ന് പുറത്തുവന്ന പട്ടികയിൽ ജോർജ് കുര്യൻ്റെ പേരില്ല.

ജോർജ് കുര്യൻ
"ഒരു ഇന്ദിരാ ഗ്യാരണ്ടിയും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ല,ക്ഷേമ പെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ല"; തോമസ് ഐസക്

മധ്യപ്രദേശിൽ നിന്ന് രണ്ട് അംഗങ്ങളാണുള്ളത്. രജനീഷ് അഗർവാൾ, തരൺ ചുഗ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

News Malayalam 24x7
newsmalayalam.com