"രാമ ഭക്തരുടെ മാപ്പ് പറയുക"; അഖിലേഷ് യാദവിൻ്റെ അയോധ്യ ക്ഷേത്ര സന്ദർശനത്തിനെതിരെ യോഗി ആദിത്യനാഥ്

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഡിസംബർ 12-ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നതിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.
Yogi Adityanath opposes Akhilesh Yadav's visit to the Ayodhya temple
അഖിലേഷ് യാദവിൻ്റെ അയോധ്യ ക്ഷേത്ര സന്ദർശനത്തിനെതിരെ യോഗി ആദിത്യനാഥ്
Published on: 
Updated on: 

അയോധ്യ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഡിസംബർ 12-ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നതിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ നടന്ന 10-ാമത് ദീപോത്സവ് ചടങ്ങിൽ സംസാരിക്കവെയാണ് പേരെടുത്തു പറയാതെ യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെതിരെ രംഗത്തുവന്നത്.

അയോധ്യയെ ചോരക്കളമാക്കിയവർക്കും ഇപ്പോൾ അയോധ്യയെ ഓർമവരുന്നുണ്ടെന്ന് യോഗി പരിഹസിച്ചു. മുൻപ് രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്ക് അയോധ്യയിലേക്ക് സ്വാഗതമുണ്ടെന്നും, എന്നാൽ അവർ ഇവിടെ വരുന്നതിന് മുൻപ് രാമഭക്തരോടും സന്യാസിമാരോടും പരസ്യമായി മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Yogi Adityanath opposes Akhilesh Yadav's visit to the Ayodhya temple
ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് വിജയകരമായി ലാൻഡിങ്ങ് നടത്തി ഇന്ത്യൻ വ്യോമസേന

ഭഗവാൻ ശ്രീരാമൻ ദയാലുവാണെന്നും എല്ലാവർക്കും മാപ്പ് നൽകുമെന്നും യോഗി കൂട്ടിച്ചേർത്തു. എന്നാൽ അധികാരത്തിൻ്റെ അഹങ്കാരം അവസാനിപ്പിക്കാൻ ഭഗവാന് അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഖിലേഷ് യാദവിൻ്റെ പിതാവ് മുലായം സിംഗ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന 1990-ൽ, അയോധ്യയിലെത്തിയ കാർസേവകർക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു യോഗിയുടെ വിമർശനം.

Yogi Adityanath opposes Akhilesh Yadav's visit to the Ayodhya temple
"രാജീവിനെ പോലെ ചിലർക്ക് മാത്രമായിരുന്നു വ്യത്യസ്ത നിലപാട്"; അടിയന്തരാവസ്ഥയിൽ സോണിയയുടെ തുറന്നുപറച്ചിൽ