രാജ്യതലസ്ഥാനത്ത് ഇന്നും സമരകാഹളം മുഴങ്ങും

പൊലീസിൻ്റെ അതിക്രമങ്ങൾക്കെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകൾ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കും.
രാജ്യതലസ്ഥാനത്ത് ഇന്നും സമരകാഹളം മുഴങ്ങും
Published on: 
Updated on: 

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി രാജ്യ തലസ്ഥാനത്ത് ഇന്നും സമരകാഹളം മുഴങ്ങും. പൊലീസിൻ്റെ അതിക്രമങ്ങൾക്കെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകൾ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കും. അതേസമയം, ഇന്നലെ കസ്റ്റഡിയിൽ എടുത്ത നേഹാ ബോറയെ ഡൽഹി പൊലീസ് വിട്ടയച്ചു. അഭിജീത് ദീപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് ധ്രുവ് റാഠിയും ചൂണ്ടിക്കാട്ടി.

തങ്ങളുടെ അധികാരം സംരക്ഷിക്കാൻ മോദിയും ഷായും ഏത് അറ്റം വരെയും പോകുമെന്ന് എഎപി നേതാവ് അതിഷി മർലേന. ചിലപ്പോൾ അവർ ബ്രിട്ടീഷുകാരേക്കാൾ മോശമായേക്കാമെന്നും വ്യക്തമായെന്നും അവർ പറഞ്ഞു.

രാജ്യതലസ്ഥാനത്ത് ഇന്നും സമരകാഹളം മുഴങ്ങും
'ഞങ്ങൾ വെറും ആളെക്കൂട്ടാനുള്ള ഛോട്ടുമാരോ?': രാഹുൽ ഗാന്ധിക്കൊപ്പം നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം; വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധം

1947-ന് മുമ്പാണ് ത്രിവർണ്ണ പതാക ഉയർത്തിയതിൻ്റെ പേരിൽ ഒരാൾ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തത്. ജന്തർ മന്തറിൽ പതാക ഉയർത്തിയതിന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും അതീവ സുരക്ഷയുള്ള ജയിലിലാക്കി. ത്രിവർണ്ണ പതാക കൈയ്യിലേന്തിയതിന് അഭിജീത് ദിപ്കെയും നേഹ ബോറയേയും കൂടാതെ നൂറുകണക്കിന് ആളുകൾ എന്നിവരെയും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com