മരണത്തിലും വെളിച്ചമായി ഹരീഷ് റാണ; അവയവങ്ങൾ ദാനം ചെയ്തു

രാജ്യത്തെ ആദ്യ ദയാവധമായിരുന്നു ഹരീഷിൻ്റേത്
ഹരീഷ് റാണ
ഹരീഷ് റാണ
Published on
Updated on

ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോര്‍ണിയയും ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെ ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി.

ഹരീഷ് റാണ
"മുതിർന്ന താരം ഷൂസ് ക്ലീൻ ചെയ്യാൻ ആവശ്യപ്പെട്ടു, പലയിടത്തും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു": മുൻ ഇന്ത്യൻ താരം എൽ. ശിവരാമകൃഷ്ണൻ

കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിൻ്റെ ദയാവധത്തിനായി മാതാപിതാക്കൾ ആണ് കോടതിയെ സമീപിച്ചത്. ചികിത്സകളോട് ഹരീഷ് റാണ പ്രതികരിക്കുന്നില്ല എന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാ വധത്തിന് അനുമതി നൽകിയത്.

ഹരീഷ് റാണ
ഡല്‍ഹിയിലെ എഐസിസി ഓഫീസ് ഒഴിപ്പിക്കാന്‍ കേന്ദ്രനീക്കം, നോട്ടീസ് നല്‍കി നഗരസഭ വികസന മന്ത്രാലയം
News Malayalam 24x7
newsmalayalam.com