

ഡൽഹി: രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി സാമ്പത്തിക ഉപദേഷ്ടാവ് മുത്തുകൃഷ്ണൻ ദണ്ഡപാണി. ഇനി വരാൻ പോകുന്നത് സാമ്പത്തിക ഞെരുക്കമാണെന്നും അതിനാൽ ജനങ്ങൾ സാമ്പത്തികകാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ദണ്ഡപാണി പറഞ്ഞു.
ലോൺ എടുക്കരുത്, സ്ഥലം വാങ്ങരുത്, മൂന്ന് വർഷത്തിനിടെ വരുന്ന അടിയന്തര സാഹചര്യം നേരിടാൻ ചെലവിനുള്ള പണം കരുതണമെന്നും ദണ്ഡപാണി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ് മുത്തുകൃഷ്ണൻ ദണ്ഡപാണി.
കടങ്ങൾ പൂർണമായി ഒഴിവാക്കുക, പലിശ നിരക്കുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ പുതിയ ലോണുകൾ എടുക്കുന്നത് വലിയ ബാധ്യതയാകും.
പെട്ടെന്ന് പിൻവലിക്കാൻ കഴിയുന്ന ഫിക്സഡ് ഡിപ്പോസിറ്റുകളിലോ സേവിങ്സ് അക്കൗണ്ടുകളിലോ മൂന്ന് വർഷത്തെ ചെലവിനുള്ള പണം സൂക്ഷിക്കുക.
വിപണി അസ്ഥിരമായിരിക്കുമ്പോൾ സ്ഥലം വാങ്ങുന്നത് വഴി പണം ലോക്കാവുകയും, ആവശ്യമുള്ളപ്പോൾ അത് പെട്ടെന്ന് പണമാക്കാൻ കഴിയാതെ വരികയും ചെയ്യും.
ആഡംബരങ്ങൾ ഒഴിവാക്കി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുക.
മുത്തുകൃഷ്ണൻ ദണ്ഡപാണിയുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ സാമ്പത്തിക വിദഗ്ധൻ്റെ ഉപദേശം ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. പലരും ഇദ്ദേഹത്തെ പിന്തുടരുന്നതായാണ് വിവരം.