അകത്തേക്കും പുറത്തേക്കും ഒറ്റ പ്രവേശന കവാടം;എത്തിയത് 15000 ലേറെ പേര്‍; ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സംഭവിച്ചത്

ക്ഷേത്ര കവാടം തുറന്നതിന് പിന്നാലെ ആളുകള്‍ തിക്കി തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. 15000 പേരെങ്കിലും അവിടെ എത്തിയിരുന്നു.
അകത്തേക്കും പുറത്തേക്കും ഒറ്റ പ്രവേശന കവാടം;എത്തിയത് 15000 ലേറെ പേര്‍; ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സംഭവിച്ചത്
Published on

വലിയ ദുരന്തമാണ് ഇന്ന് ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ സംഭവിച്ചത്. 12 പേരാണ് ഇന്നുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അകത്തേക്കും പുറത്തേക്കും ഒറ്റ പ്രവേശന കവാടം;എത്തിയത് 15000 ലേറെ പേര്‍; ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സംഭവിച്ചത്
ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ആള്‍ക്കൂട്ട ദുരന്തം: അപകടത്തില്‍ ബോധരഹിതരായവരെ സഹായിക്കാനും ആദ്യമെത്തിയത് വിശ്വാസികൾ |വീഡിയോ

സ്വകാര്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഏകാദശിയുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് എത്തിയത്. തിക്കും തിരിക്കുമായതോടെ നിരവധി പേര്‍ ബോധരഹിതരായി വീഴുകയായിരുന്നു. ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് അപകടത്തില്‍ കലാശിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. അപകടത്തിന് ശേഷം പൊലീസിനെയും മറ്റു അധികൃതരെയും അറിയിക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര കവാടം തുറന്നതിന് പിന്നാലെ ആളുകള്‍ തിക്കി തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. 15000 പേരെങ്കിലും അവിടെ എത്തിയിരുന്നു. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ പിടിച്ചു കയറുന്ന റെയില്‍ പൊട്ടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നെന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അകത്തേക്കും പുറത്തേക്കും ഒറ്റ പ്രവേശന കവാടം;എത്തിയത് 15000 ലേറെ പേര്‍; ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സംഭവിച്ചത്
ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 12 മരണം

അപകടത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം സര്‍ക്കാരിന്റെ കീഴിലല്ലെന്നും സ്വകാര്യ വ്യക്തികളുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്. 2000-3000 പേര്‍ക്കെ ഒരേ സമയം എത്താനാവുകയുള്ള എന്ന സാഹചര്യം നിലനില്‍ക്കെ 15,000 പേര്‍ എത്തിയതും ഉള്ളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു കവാടം മാത്രമേ ഉള്ളു എന്നതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

ഇത്രയും പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ടത്ര ആസൂത്രണം ക്ഷേത്രം നടത്തിപ്പുകാര്‍ നടത്തിയിട്ടില്ല. അത് സര്‍ക്കാരിനെ വേണ്ടവിധം അറിയിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com