സമരക്കൊടുങ്കാറ്റായി ഇൻഡ്യാ സഖ്യം; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, നാളെ കരിദിനം ആചരിക്കാൻ കോൺഗ്രസ്

അത്യന്തം നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ആണ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയെയും പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കാനായത്.
 സമരക്കൊടുങ്കാറ്റായി ഇൻഡ്യാ സഖ്യം; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത്  വിട്ടയച്ചു, നാളെ കരിദിനം ആചരിക്കാൻ  കോൺഗ്രസ്
Published on: 
Updated on: 

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമര കൊടുങ്കാറ്റായി ഇന്ത്യ സഖ്യം. ജന്തർമന്തറിലേക്ക് സമരം നയിച്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അത്യന്തം നാടകീയ രംഗങ്ങൾക്ക് ഒടുവിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

 സമരക്കൊടുങ്കാറ്റായി ഇൻഡ്യാ സഖ്യം; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത്  വിട്ടയച്ചു, നാളെ കരിദിനം ആചരിക്കാൻ  കോൺഗ്രസ്
റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; ഭവന, വാഹന വായ്പകളിൽ ആശങ്ക, എഫ്ഡി പലിശനിരക്ക് ഉയരും?

ജന്തർ മന്തറിനെയും പരിസരപ്രദേശങ്ങളെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾക്കൊടുവിൽ ബലംപ്രയോഗിച്ചാണ് രാഹുലിനെയും പ്രിയങ്കയേയും അറസ്റ്റ് ചെയ്തത്. അത്യന്തം നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ആണ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയെയും പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കാനായത്. നെഞ്ചിൽ ഭരണഘടനയുമായി നടുറോഡിൽ കിടന്ന പ്രിയങ്കയെ ബലം പ്രയോഗിച്ച് ആണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബസിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തെയും ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്ക ഏറെസമയം പ്രതിരോധിച്ചു.

രാഹുൽ ഗാന്ധിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടയിലും നാടകീയ സംഭവങ്ങൾ അരങ്ങേറി. പൊലീസ് വാഹനത്തിന്റെ നാല് ടയറിന്റെയും കാറ്റഴിച്ചുവിട്ട പ്രവർത്തകർ ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. രാഹുലിനെ എത്തിച്ച ബാരഖാംബെ പൊലീസ് സ്റ്റേഷന് മുന്നിലും സമാനതകളില്ലാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാൻ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശനും പൊലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.

ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ സമരത്തിന് ആണ് പ്രതിപക്ഷ നീക്കം. ഇൻഡ്യാ സഖ്യത്തിന്റെ പ്രതിഷേധം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ കേരളത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ജന്തർമന്തറിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചും കേന്ദ്രസേനയെ അടക്കം അണിനിരത്തി വൻ സേനാ വിന്യാസം തീർത്താണ് പ്രതിപക്ഷ സമരത്തെ ഇന്ത്യ സർക്കാർ പ്രതിരോധിച്ചത്.ബസിൽ ജന്തർമന്തർ ലക്ഷ്യമിട്ട് നീങ്ങിയ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രവർത്തകരുടെ വൻ നിരതന്നെ എംപിമാരുടെ ബസിന് മുന്നിലും പിന്നിലുമായി അണിനിരന്നിരുന്നു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും എഫ്ഐആറുകളെ ഭയപ്പെടില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

News Malayalam 24x7
newsmalayalam.com