നമ്മുടെ അധികാരപരിധിയില്‍ വരുന്നതല്ല; അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ ഇന്ത്യയുടെ വിശദീകരണം

അഫ്ഗാന്‍ എംബസിയുടെ തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെടുന്നതല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നമ്മുടെ അധികാരപരിധിയില്‍ വരുന്നതല്ല; അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ ഇന്ത്യയുടെ വിശദീകരണം
Published on
Updated on

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഇന്ത്യ. അഫ്ഗാന്‍ പ്രതിനിധി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയ്ക്ക് ഒരു റോളുമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നടപടിയില്‍ വലിയ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വിശദീകരണം.

അഫ്ഗാന്‍ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുംബൈയിലെ അഫ്ഗാന്റെ കോണ്‍സുല്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തിനായി തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അനുമതി നല്‍കിയത്. അഫ്ഗാന്‍ എംബസിയുടെ അതിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെടുന്നതല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നമ്മുടെ അധികാരപരിധിയില്‍ വരുന്നതല്ല; അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ ഇന്ത്യയുടെ വിശദീകരണം
ഡല്‍ഹിയില്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; നടപടിയില്‍ പ്രതിഷേധം

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകര്‍ മാത്രമേയുണ്ടായിരുന്നുള്ളു. ചില വനിതാ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. ഇതോടെ വലിയ പ്രതിഷേധവും വിമര്‍ശനവുമാണ് വിഷയത്തില്‍ ഉയര്‍ന്നത്. നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിലക്കുകളാണ് താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജോലി ചെയ്യുന്നതില്‍ നിന്നടക്കം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ഒരു നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഉയരുന്ന പ്രതിഷേധം.

വിവിധ കരാറുകളില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം മുത്തഖിയും എസ് ജയശങ്കറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. കാബൂളില്‍ വീണ്ടും ഇന്ത്യയുടെ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ ധാരണയായി. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യ സംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് എസ്. ജയശങ്കര്‍ അറിയിക്കുകയും ചെയ്തിരുന്നു.

Related Stories

Minister's urgent intervention
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; ഇത്തവണ പെട്ടത് വനം മന്ത്രിയുടെ വാഹനം, അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു ബേബി ജോൺ
സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമം, വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം: മുഹമ്മദ് റിയാസ്
Sonia Gandhi slams Indian govt’s silence on Gaza Iran Loss of voice surrender of values
News Malayalam 24x7
newsmalayalam.com