ആയിരം വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് പീയുഷ് ഗോയല്‍

1,200 ലധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതിന് പുറമെ 1,000 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്
ആയിരം വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് പീയുഷ് ഗോയല്‍
Published on: 
Updated on: 

ഡല്‍ഹി : ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങള്‍ പരിഗണിച്ച് 1000 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഇതിനോടകം 1200 ല്‍ അധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതിന് പുറമെയാണ് 1000 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്.

ആയിരം വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് പീയുഷ് ഗോയല്‍
ഡൽഹിയിൽ നിയമമന്ത്രിയുടെ ഓഫീസിന് സമീപം വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു

രാജ്യത്തിന്റെ സമഗ്രമായ യാത്രാ ആവശ്യങ്ങള്‍ 2000ത്തിലധികം വിമാനങ്ങള്‍ ആവശ്യമാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. ആഗോളതലത്തില്‍ മുന്‍നിര വിമാന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമഗതാഗത മാര്‍ക്കറ്റാണ് ഇന്ത്യ. അടുത്ത വര്‍ഷങ്ങളില്‍ നിരവധി വിമാനങ്ങള്‍ക്കുള്ള സാധ്യതകളുണ്ടെന്നും കമ്പനികള്‍ വിമാനം ഓര്‍ഡര്‍ ചെയ്തതായും മന്ത്രി പറഞ്ഞു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികളാണ് പുതിയ വിമാനങ്ങള്‍ ഇറക്കുന്നത്.