

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ സേവന കലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജൂലായ് 14ന് കലാവധി അവസാനിരിക്കയാണ് 2027 ജൂലായ് വരെ സേവനം നീട്ടിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുഎസ് ഇറക്കുമതി ചുങ്കം എന്നീ വിഷയങ്ങളില്‍ നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് നിലവിലുള്ള വിദേശകാര്യ സെക്രട്ടറിയുടെ കാലവധി ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചത്. മിസ്രിയുടെ സര്‍വീസ് നീട്ടണമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച മിസ്രി മ്യാന്‍മറിലും ചൈനയിലും ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു. യുഎസുമായുമായും ക്വാഡ് നേഷനുകളുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും നയതന്ത്രപരമായ ബന്ധം ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2024ല്‍ ജൂലൈ 15നാണ് വിനയ് മോഹന്‍ ക്വാത്രയുടെ പിന്‍ഗാമിയായി മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.