എ320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പ്രശ്നം; ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പെടെ രാജ്യവ്യാപകമായി 250 ഓളം സർവീസുകൾ തടസപ്പെടും

രാജ്യത്തെ വിമാന ഓപ്പറേറ്റർമാരുടെ കൈവശം ഏകദേശം 560 ഓളം എ320 വിഭാഗം വിമാനങ്ങളുണ്ടെന്നാണ് കണക്ക്.
IndiGo, Air India Flights To Face Major Disruption Over A320 Software Issue
Published on
Updated on

ഡൽഹി: എ320 വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനങ്ങളുടെ 200 മുതൽ 250 വിമാന സർവീസിനെ ഇത് ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് എ320 വിമാനങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സോളാർ റേഡിയേഷൻ തടയുന്നതിനായി സോഫ്റ്റ്‌വെയർ അപ്ഡേഷൻ ആവശ്യമായി വരുമെന്ന് എയർ ബസ് വൃത്തങ്ങൾ അറിയിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിമാനക്കമ്പനികൾക്ക് കീഴിലുള്ള എ320 വിഭാഗത്തിലുള്ള വിമാനങ്ങളിൽ പലതും സോഫ്റ്റ്‌വെയർ മാറ്റത്തിനും, ചില സന്ദർഭങ്ങളിൽ അറ്റകുറ്റ പണികൾക്കോ വിധേയമാകുന്നതിനാൽ, വിമാന സർവീസുകൾക്ക് പ്രവർത്തന തടസ്സങ്ങൾ നേരിടുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

രാജ്യത്തെ വിമാന ഓപ്പറേറ്റർമാരുടെ കൈവശം ഏകദേശം 560 ഓളം എ320 വിഭാഗം വിമാനങ്ങളുണ്ടെന്നാണ് കണക്ക്. അവയിൽ 200 മുതൽ 250 വരെ വിമാനങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനോ, ഹാർഡ്‌വെയർ പുനഃക്രമീകരണമോ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ അടിയന്തരമായി ഉപയോഗിക്കാവുന്ന, സർവീസ് ചെയ്യാവുന്ന ഒരു എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ (ഇഎൽഎസി) സ്ഥാപിക്കാൻ എയർബസ് എയർലൈൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) അറിയിച്ചു. ഇഎൽഎസി വിമാന നിയന്ത്രണത്തിനുള്ള ഉപാധിയാണ്.

IndiGo, Air India Flights To Face Major Disruption Over A320 Software Issue
അയവില്ലാതെ അധികാര തർക്കം; കർണാടകയിൽ ഇന്ന് നിർണായക ചർച്ച

സാങ്കേതിക തടസ്സം നേരിടുന്ന വിമാനങ്ങൾ അടുത്ത തവണ സർവീസ് നടത്തുന്നതിന് മുമ്പ്, കേടായ ഇഎൽഎസി മാറ്റി സ്ഥാപിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി കർശനമായി നിർദേശിച്ചിരിക്കുകയാണ്.

തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളുടെയും നിർമാതാക്കളായ എയർബസ്, എ320 കുടുംബ വിമാനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ശനിയാഴ്ച പറഞ്ഞു. എയർബസിൻ്റെ വിജ്ഞാപനം അനുസരിച്ചുള്ള അടിയന്തര മാറ്റങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ എയർബസുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ആവശ്യമായ പരിശോധനകൾ നടത്തുമ്പോൾ തന്നെ, സർവീസിൽ നേരിടുന്ന തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇൻഡിഗോ ഒരു പ്രസ്താവനയിൽ പറഞ്ഞു.

എയർബസ് എ320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിക്കണമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ എല്ലാ വിമാനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് ഈ മാർഗ്ഗനിർദ്ദേശം ബാധകമാണ്. കൂടാതെ വിമാന സർവീസുകളിൽ കാലതാമസമോ റദ്ദാക്കലോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയേക്കാം. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 31 എ320 വിമാന സർവീസുകളെ നിലവിലെ അപ്ഡേഷൻ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.

IndiGo, Air India Flights To Face Major Disruption Over A320 Software Issue
ബ്ലഡ് ബാങ്കിൽ നിന്നും രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; രക്തദാനം നടത്തിയ മൂന്നുപേർ രോഗ ബാധിതരെന്ന് കണ്ടത്തൽ

നിലവിൽ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും ഈ സർവീസ് നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇത് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ/ ഹാർഡ്‌വെയർ പുനഃക്രമീകരണത്തിന് വേണ്ടിയാണ്. അതിനാൽ ഞങ്ങളുടെ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളുടെ പ്രവർത്തനങ്ങൾക്ക് കാലതാമസം വരാം. വിമാനങ്ങളിൽ പുനഃക്രമീകരണം നടപ്പിലാക്കുന്നത് വരെ യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.

എത്ര വിമാനങ്ങളാണ് തകരാറിലായത് എന്ന് മൂന്ന് വിമാനക്കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. A320 വിഭാഗത്തിൽ ഉൾപ്പെടുന്ന വിമാനങ്ങളിൽ എ319എസ്, എ320 ceos, neos, A321 ceos, neos എന്നിവ ഉൾപ്പെടുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com