
അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പെടെ 25 പുസ്തകങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്. ബിഎന്‍എസ് 2023ലെ സെക്ഷന്‍ 98 പ്രകാരം തെറ്റായ ആഖ്യാനം, വിഘടനവാദം, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ആരോപിച്ചാണ് 25 പുസ്തകങ്ങള്‍ പുസ്തകങ്ങള്‍ നിരോധിച്ചിരിക്കുന്നത്.
ആസാദിക്ക് പുറമെ, എ.ജി. നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട്, മൗലാനാ മൗദൂദിയുടെ അല്‍ ജിഹാദുള്‍ ഫില്‍ ഇസ്ലാം, സുമാന്ത്രാ ബോസിന്റെ കോണ്ടസ്റ്റഡ് ലാന്‍ഡ്, മറൂഫ് റാസ എഡിറ്റ് ചെയ്ത കണ്‍ഫ്രണ്ടിങ് ടെററിസം തുടങ്ങി 25 പുസ്തകങ്ങളാണ് റദ്ദാക്കിയത്.
ഇരവല്‍ക്കരണം, തീവ്രവാദികളെ ഹീറോകളാക്കി ചിത്രീകരിക്കുന്ന തരം സാഹിത്യങ്ങളെല്ലാം യുവാക്കളുടെ മാനസിക നിലയെ സാഹിത്യം വലിയ നിലയില്‍ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് സര്‍ക്കാരിന്റെ നീക്കം.
'ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിക്കല്‍, തീവ്രവദാകളെ മഹത്വ വല്‍ക്കരിക്കല്‍, സുരക്ഷാ സേനകളെ അപകീര്‍ത്തിപ്പെടുത്തല്‍, മത തീവ്രവാദം, അപരവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കല്‍, ഭീകരവാദത്തിലേക്കും അക്രമത്തിലേക്കുമുള്ള വഴി തുറക്കുക എന്നിവയാണ് ചില സാഹിത്യങ്ങള്‍ ചെയ്യുന്നത്. ഇത് യുവാക്കളെ സ്വാധീനിക്കും,' ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
1. ഹ്യൂമന്‍ റൈറ്റ്‌സ് വയലേഷന്‍സ് ഇന്‍ കശ്മീര്‍- പീറ്റര്‍ ബാല്‍സെറോവിക്‌സ് & അഗ്ന്യേഷ്‌ക കുസ്‌വെസ്‌ക
2. കശ്മീരിസ് ഫൈറ്റ് ഫോര്‍ ഫ്രീഡം - മുഹമ്മദ് യൂസുഫ് സറഫ്
3. കോളനൈസിങ് കശ്മീര്‍: സ്‌റ്റേറ്റ് ബില്‍ഡിങ് അണ്ടര്‍ ഇന്ത്യന്‍ ഒക്യുപേഷന്‍- ഹഫ്‌സ കഞ്ച്വാള്‍
4. കശ്മീര്‍ പൊളിറ്റിക്‌സ് ആന്‍ഡ് പ്ലെബിസൈറ്റ് - ഡോ. അബ്ദുള്‍ ഗോഖാമി ജബ്ബാര്‍
5. ഡു യൂ റിമെമ്പര്‍ കുനാന്‍ പോഷ്‌പോറ?- എസ്സാര്‍ ബത്തൂല്‍ & മറ്റുള്ളവര്‍
6. മുജാഹിദ് കി ആസാന്‍- ഇമാം ഹസന്‍ അല്‍- ബനാ ഷഹീദ്, എഡിറ്റഡ്: മൗലാനാ ഇനായത്തുള്ള സുഭാനി
7. അല്‍ ജിഹാദുള്‍ ഫില്‍ ഇസ്ലാം- മൗലാനാ മൗദൂദി
8. ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍- ക്രിസ്റ്റഫര്‍ സ്‌നെഡ്ഡന്‍
9. റെസിസ്റ്റിങ് ഒക്യുപേഷന്‍ ഇന്‍ കശ്മീര്‍- ഹാലേ ഡുഷിന്‍സ്‌കി, മോന ഭട്ട്, ഏഥര്‍ സിയ, സിന്‍തിയ മഹ്‌മൂദ്
10. ബിറ്റ്‌വീന്‍ ഡെമോക്രസി & നേഷന്‍: ജെന്‍ഡര്‍ ആന്‍ഡ് മിലിറൈസേഷന്‍ ഇന്‍ കശ്മീര്‍- സീമ കാസി
11. കോണ്‍ടസ്റ്റഡ് ലാന്‍ഡ്‌സ്- സുമാന്ത്ര ബോസ്
12. ഇന്‍ സെര്‍ച്ച് ഓഫ് എ ഫ്യൂച്ചര്‍: ദ സ്റ്റോറി ഓഫ് കശ്മീര്‍- ഡേവിഡ് ദേവദാസ്
13. കശ്മീര്‍ കോണ്‍ഫ്‌ളിക്ട്: ഇന്ത്യ, പാകിസ്ഥാന്‍ ആന്‍ഡ് ദ അണ്‍ എന്‍ഡിങ് വാര്‍- വിക്ടോറിയ ഷോഫിയേല
14. ദ കശ്മീര്‍ ഡിസ്പ്യൂട്ട്: 1947-2012 - എ.ജി. നൂറാനി
15. കശ്മീര്‍ അറ്റ് ദ ക്രോസ്‌റോഡ്‌സ്: ഇന്‍സൈഡ് എ 21 സെഞ്ചുറി കോണ്‍ഫ്‌ളിക്ട്- സുമാന്ത്ര ബോസ്
16. ഡിസ്മാന്റ്ല്‍ഡ് സ്‌റ്റേറ്റ്: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീര്‍ ആഫ്റ്റര്‍ ആര്‍ട്ടിക്കിള്‍ 370- അനുരാധ ഭാസിന്‍
17. റെസിസ്റ്റിങ് ഡിസപ്പിയറന്‍സ്: മിലിറ്ററി ഒക്യുപ്പേഷന്‍ ആന്‍ഡ് വിമിന്‍'സ് ആക്ടിവിസം ഇന്‍ കശ്മീര്‍- ഏഥര്‍ സിയ
18. കോണ്‍ഫ്രണ്ടിങ് ടെററിസം- മറൂഫ് റാസ (എഡിറ്റഡ്)
19. ഫ്രീഡം ഇന്‍ കപ്റ്റിവിറ്റി: നെഗോഷിയേഷന്‍സ് ഓഫ് ബിലോങ്ങിങ് അലോങ്ങ് ദ കശ്മീരി ഫ്രണ്ടിയര്‍- രാധിക ഗുപ്ത
20. കശ്മീര്‍: ദ കേസ് ഓഫ് ഫ്രീഡം- താരിറ് അലി, ഹിലാല്‍ ഭട്ട്, അംഗന ചാറ്റര്‍ജി, പങ്കജ് മിശ്ര, അരുന്ധതി റോയ്
21. ആസാദി- അരുന്ധതി റോയി
22. യുഎസ്എ ആന്‍ഡ് കശ്മീര്‍- ഡോ. ഷംഷാദ് ഷാന്‍
23. ലോ ആന്‍ഡ് കോണ്‍ഫ്‌ളിക്ട് റെസൊലൂഷ്യന്‍ ഇന്‍ കശ്മീര്‍- പീറ്റര്‍ ബാല്‍സെറോവിക്‌സ് & അഗ്ന്യേഷ്‌ക കുസ്‌വെസ്‌ക
24. താരിഖ്-ഇ-സിയാസത് കശ്മീര്‍- ഡോ. അഫാഖ്
25. കശ്മീര്‍ & ദ ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ- സുഗത ബോസ് & അയിഷ ജലാല്‍ (എഡിറ്റഡ്)