ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി ജന്തർമന്തറിൽ മിന്നൽ സമരവുമായി എൻഎസ്‌യുഐ; പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

പ്രതിഷേധക്കാരെ ഡൽഹി പൊലീസ് തടയുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു.
ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി   ജന്തർമന്തറിൽ മിന്നൽ സമരവുമായി എൻഎസ്‌യുഐ; പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
Published on: 
Updated on: 

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി ഡൽഹിയിൽ മിന്നൽ സമരവുമായി എൻഎസ്‌യുഐ. "ഗ്യാനേഷ് രാജിവയ്ക്കൂ" എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രവർത്തകർ ജന്തർമന്തർ ലക്ഷ്യമാക്കിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. വലിയ തോതിലുള്ള വിദ്യാർഥി പ്രതിഷേധത്തിനാണ് തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്.

എന്നാൽ വൈകാതെ തന്നെ പ്രതിഷേധക്കാരെ ഡൽഹി പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. മലയാളിയായ വിദ്യാർഥി നേതാവ് ആതിര വിജയൻ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ ഡൽഹി പൊലീസിൻ്റെ ആക്രമണത്തിൽ ഒരു ചെവിയുടെ കേൾവിശക്തി ഈ വിദ്യാർഥിനിക്ക് നഷ്ടമായിരുന്നു.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി   ജന്തർമന്തറിൽ മിന്നൽ സമരവുമായി എൻഎസ്‌യുഐ; പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
സമരതലസ്ഥാനം; ഡൽഹിയിൽ ഇന്നും പ്രഷേധങ്ങൾ തുടരും, റാങ്കയും സൗരവും പുറത്തിറങ്ങും?

ജന്തർമന്തറിൻ്റെ പ്രതിഷേധ പദവി എടുത്തുമാറ്റിയ നടപടിക്കെതിരെയും എൻഎസ്‌യുഐ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. ജന്തർമന്തറിൻ്റെ ഡൽഹിയിലെ പ്രധാനപ്പെട്ട പ്രതിഷേധ സ്ഥാനമെന്ന പദവി തിരിച്ചു പിടിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സംഘടനയുടെ അവകാശവാദം.

News Malayalam 24x7
newsmalayalam.com