4,399 ദിവസങ്ങൾ... ചരിത്രം കുറിച്ച് നരേന്ദ്ര മോദി; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്

നെഹ്റുവിൻ്റെ റെക്കോര്‍ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Narendra Modi makes history
ചരിത്രം കുറിച്ച് നരേന്ദ്ര മോദി
Published on
Updated on

ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിൻ്റെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്ര മോദി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം.

2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി, ജൂണ്‍ 10-ഓടെ അധികാരത്തില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ല്‍ അന്തരിക്കുന്നത് വരെ 4,398 ദിവസങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെഹ്റുവിൻ്റെ റെക്കോര്‍ഡാണ് ഇതോടെ പഴംകഥയാകുന്നത്.

Narendra Modi makes history
മമതയ്ക്ക് വീണ്ടും തിരിച്ചടി; സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ് വിട്ടു

പൊതു തെരഞ്ഞെടുപ്പിനു മുന്നിലുള്ള കാലഘട്ടം ഒഴിവാക്കിയാണ് ഈ കണക്ക്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ ഭരണകാലയളവിനെ 2025 ജൂലൈ 25-ന് മോദി മറികടന്നിരുന്നു.

നരേന്ദ്രമോദിയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തി. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായക, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോ എന്നി നേതാക്കൾ മോദിക്ക് ആശംസകൾ നേർന്നു.

Narendra Modi makes history
നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുവദിക്കണം; ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി കോടതിയെ സമീപിച്ചു 
News Malayalam 24x7
newsmalayalam.com