

മുൻമന്ത്രിയും എഐഡിഎംകെ നേതാവുമായിരുന്ന കെ.എ. സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവച്ചു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും സൂചനയുണ്ട്.
സെപ്റ്റംബർ 5ന് എഐഡിഎംകെയിൽ നിന്നും പുറത്താക്കിയ നേതാക്കളായ ഒ പനീർശെൽവം, ടിടിവി ദിനകരൻ, വി.കെ.ശശികല എന്നിവരെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് സെങ്കോട്ടയ്യൻ പരസ്യമായി വാക് തർക്കത്തിലേർപ്പെട്ടിരുന്നു. മുന്നോട്ടുള്ള തെരഞ്ഞെടുപ്പിൽ പരാജയം ഒഴിവാക്കാൻ ഇവരെ തിരിച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും സെങ്കോട്ടയ്യൻ വാദിച്ചു. ഇതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ നീക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജി. ഇന്ന് പതിനൊന്ന് മണിയോടെയാണ് സെങ്കോട്ടയ്യൻ സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയത്. ഇതിനെ തുടർന്ന് ഇദ്ദേഹം ടിവികെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ബലപ്പെടുകയാണ്. നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.