പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI

കർണാടക കനറ ബാങ്കിൽ വൻ കൊള്ള; 53.26 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

കനറ ബാങ്ക് ശാഖയിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന ഏകദേശം 58.98 കിലോഗ്രാം സ്വർണാഭരണങ്ങളും 5.20 ലക്ഷം രൂപ പണവുമാണ് കവർന്നത്
Published on

ക‍ർണാടകയിലെ കനറ ബാങ്കിൽ വൻ കവ‍ർച്ച. മണഗുളി, ബസവന ബാഗേവാഡി താലൂക്ക് കനറ ബാങ്ക് ശാഖയിലാണ് വൻ കവ‍ർച്ച നടന്നത്. കനറ ബാങ്ക് ശാഖയിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന ഏകദേശം 58.98 കിലോഗ്രാം സ്വർണാഭരണങ്ങളും 5.20 ലക്ഷം രൂപ പണവുമാണ് കവർന്നത്. മെയ് 23നും 25നും ഇടയിലാണ് കവർച്ച നടന്നത്.

ബ്രാഞ്ച് ഇൻ-ചാർജായ കൽമേഷ് ലയപ്പ പൂജാരി നൽകിയ ഔപചാരിക പരാതി പ്രകാരം, പ്രധാന റോളിംഗ് ഷട്ടറിന്റെ പൂട്ട് തകർന്നതായി ബാങ്ക് ഉ​ദ്യോ​ഗസ്ഥനായ സാംബാജി ഡി. കാമാകർ ശ്രദ്ധിച്ചപ്പോളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അദ്ദേഹം ഉടൻ തന്നെ ബ്രാഞ്ച് ഇൻ-ചാർജിനെ വിവരമറിയിച്ചു, അദ്ദേഹം സ്ഥലത്തെത്തി ഷട്ടർ ലോക്കും വിൻഡോ ഗ്രില്ലുകളും ബലമായി മുറിച്ച് മാറ്റിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള സ്വർണ ശേഖരം പരിശോധിച്ച് ഒത്തുനോക്കാൻ സമയമെടുത്തതാണ് പൊലീസിൽ പരാതി ഫയൽ ചെയ്യാൻ വൈകിയതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പ്രതീകാത്മക ചിത്രം
2000 രൂപ നോട്ടുകൾ കയ്യിലുണ്ടോ? ഇനിയും തിരിച്ചെത്താനുള്ളത് 6,181 കോടിയുടെ നോട്ടുകളെന്ന് RBI

പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും പരിസരം പരിശോധിച്ചപ്പോൾ സ്ട്രോങ് റൂമിന്റെ പ്രധാന വാതിൽ കേടുകൂടാതെ ഇരിക്കുന്നതായി കണ്ടെത്തി. എന്നാൽ അകത്തെ ഗ്രിൽ ഗേറ്റ് മുറിച്ച് വളച്ചിരുന്നു. അകത്ത്, സ്വർണാഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന സ്റ്റീൽ അലമാരകളിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. മൊത്തം 59,348.94 ഗ്രാം ഭാരമുള്ള 1,373 സ്വർണ പാക്കറ്റുകൾ കാണാതായെന്നാണ് റിപ്പോർട്ട്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കാൻ എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി അറിയിച്ചു.

News Malayalam 24x7
newsmalayalam.com