കരൂർ ദുരന്തത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്; റാലിക്ക് സ്ഥലം അനുവദിച്ചതിൽ പിഴവില്ലെന്ന് തമിഴ്നാട് ഡിജിപി

ടിവികെ കരൂർ ജില്ലാ സെക്രട്ടറി മുതിയഴഗനെതിരെയാണ് പൊലീസ് കേസെടുത്തത്.
റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ
റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾSource: News Malayalam 24x7
Published on

തമിഴ്നാട്: കരൂരിലെ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിലുണ്ടായ ദുരന്തത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ടിവികെ കരൂർ ജില്ലാ സെക്രട്ടറി മുതിയഴഗനെതിരെയാണ് പൊലീസ് കേസെടുത്തത്.

ടിവിക്ക് റാലിക്ക് സ്ഥലം അനുവദിച്ചതിൽ പിഴവില്ലെന്ന് തമിഴ്നാട് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി പറഞ്ഞ സമയത്തല നടന്നത്, മണിക്കൂറുകൾ വൈകി. ഉൾക്കൊള്ളാവുന്നതിലും അധികം ആളെത്തി. ടിവികെ ചോദിച്ച സ്ഥലമാണ് റാലിക്ക് അനുവദിച്ചതെന്നും ഡിജിപി പറഞ്ഞു.

ദുരന്തത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചു. റിട്ട. ജഡ്ജ് അരുണ ജഗദീശന്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ത്രിച്ചി, സേലം, ദിണ്ഡിഗല്‍, കരൂർ കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഏകോപന ചുമതല മന്ത്രിമാരായ സെന്തില്‍ ബാലാജിക്കും മാ സുബ്രഹ്മണ്യത്തിനും നൽകിയിട്ടുണ്ട്.

റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 മരണം സ്ഥിരീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതായും റിപ്പോർട്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com