സംസ്ഥാനത്തിൻ്റെ പേരുമാറ്റം; ബിൽ നാളെ ലോക്സഭയിൽ

ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala name change bill to be tabled in Lok Sabha tomorrow
കേരളത്തിൻ്റെ പേര് മാറ്റൽ ബിൽ നാളെ ലോക്സഭയിൽ
Published on
Updated on

ഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

Kerala name change bill to be tabled in Lok Sabha tomorrow
വിവാഹമോചനം വേണ്ടെന്ന് വിജയ്‌യുടെ ഭാര്യ സംഗീത; തീരുമാനം ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ അന്ന് പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിൻ്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരി​ഗണിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു.

Kerala name change bill to be tabled in Lok Sabha tomorrow
'എൻടിഎ ഓഫീസിൽ നിന്ന് മൂന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തി'; നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ചയെന്ന് സിബിഐ കുറ്റപത്രം
News Malayalam 24x7
newsmalayalam.com