"കോൺഗ്രസ് ഇന്ത്യയെ ദരിദ്ര രാജ്യമാക്കി നിലനിർത്തി എന്തുകൊണ്ട്"?; രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങൾ ഉന്നയിച്ച് കിരൺ റിജിജു

നാല് ഗുരുതര പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ കിരൺ റിറിജു ഉയർത്തിയത്.
Kiren Rijiju poses four questions to Rahul
രാഹുലിനോട് നാല് ചോദ്യങ്ങൾ ഉന്നയിച്ച് കിരൺ റിജിജു
Published on: 
Updated on: 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയായി കേന്ദ്ര പാർലമെൻ്റി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് കിരൺ റിജിജു രാഹുലിനെതിരെ വിമർശനം ഉന്നയിച്ചത്.

1. 1962-ൽ എൻ്റെ ഗ്രാമം ചൈന കൈവശപ്പെടുത്തിയിരുന്നു. ആ അപമാനത്തിന് കോൺഗ്രസ് മാപ്പ് പറയുമോ?".

2."കോൺഗ്രസ് ഇന്ത്യയെ ഒരു ദരിദ്ര രാജ്യമാക്കി നിലനിർത്തി. എന്തുകൊണ്ട്?".

3. "ഇന്ത്യയെ 'പാമ്പാട്ടികളുടെ നാട് എന്നാണ് വിളിച്ചിരുന്നത് എന്തുകൊണ്ടാണ്?".

4. "ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ 'ഹിന്ദു വളർച്ചാ നിരക്ക്'എന്ന് വിളിച്ച് അപമാനിച്ചത് എന്തുകൊണ്ടാണ്?".

Kiren Rijiju poses four questions to Rahul
മണിപ്പൂരിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർക്ക് ദാരുണാന്ത്യം; 200 ഓളം പേർ ആശുപത്രിയിൽ

കോൺഗ്രസ് ഭരണകാലത്തെ നാല് പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രി വിമർശനം ഉന്നയിച്ചത്. ചൈനയിലെ ഷെൻഷെനിൽ നടന്ന അപെക് ഉച്ചകോടിക്കിടെ ഡൊണാൾഡ് ട്രംപ്, ഷി ജിൻപിങ്, വ്ലാഡിമിർ പുടിൻ എന്നിവർ പങ്കെടുത്ത ത്രികക്ഷി യോഗത്തിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദിയെ വിമർശിച്ചിരുന്നു.

കോൺഗ്രസ് ആയിരുന്നു അധികാരത്തിലെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ഈ മേശയ്ക്ക് ചുറ്റുമുണ്ടാകുമായിരുന്നു. വിട്ടുവീഴ്ച ചെയ്ത ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഇവിടെ ഇരിക്കാൻ കഴിയില്ല എന്നായിരുന്നു രാഹുലിൻ്റെ കുറിപ്പ്. ഇതിനെതിരെയാണ് കിരൺ റിജിജുവിൻ്റെ കടുത്ത മറുപടി.

Kiren Rijiju poses four questions to Rahul
'ദയ അർഹിക്കാത്ത ക്രൂരത;' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി