

കോഴിക്കോട് സ്വദേശികളായ ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിൽ മരിച്ച നിലയിൽ കണ്ടെത്തി. പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം, ഭാര്യ ഫർഹാന എന്നിവരെ വാടക ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുഗ്രാം സെക്ടർ 68-ലെ അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് മുന്നോടിയായി പിതാവിനെയും വീട്ടുടമയെയും വിവരം അറിയിക്കണമെന്ന് ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ച് അന്വേഷണം തുടരുന്നു.