ലാലുപ്രസാദ് യാദവ് വസതി മാറുന്നു; ആർജെഡി രാഷ്‌ട്രീയത്തിൽ മാറ്റത്തിന് സൂചന

ലാലുവിൻ്റെ വീട് ഇനി മുതൽ നിയന്ത്രണങ്ങളുടെയും തിരക്കൊഴിഞ്ഞ അന്തരീക്ഷത്തിൻ്റെയും രൂപത്തിലേക്ക് മാറുന്നുവെന്നാണ് റിപ്പോർട്ട്.
ലാലുപ്രസാദ് യാദവ് വസതി മാറുന്നു; ആർജെഡി രാഷ്‌ട്രീയത്തിൽ മാറ്റത്തിന് 
സൂചന
ANI
Published on
Updated on

പാറ്റ്‌ന: ഒരു കാലത്ത് ബിഹാറിലെ ഏറ്റവും തിരക്കേറിയ രാഷ്ട്രീയ ഇടങ്ങളുടെ പ്രതീകമായിരുന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി)അധ്യക്ഷൻ ലാലു പ്രസാദ് വസതി മാറുന്നു. ലാലുവിൻ്റെ വീട് ഇനി മുതൽ നിയന്ത്രണങ്ങളുടെയും തിരക്കൊഴിഞ്ഞ അന്തരീക്ഷത്തിൻ്റെയും രൂപത്തിലേക്ക് മാറുന്നുവെന്നാണ് റിപ്പോർട്ട്.

പതിറ്റാണ്ടുകളായി ലാലുവിൻ്റെ വസതി തുറന്ന രാഷ്‌ട്രീയ കോടതികൾ പോലെയാണ് പ്രവർത്തിച്ചിരുന്നത്. അനുയായികൾ, ഗ്രാമവാസികൾ, പത്രപ്രവർത്തകർ, പാർട്ടി പ്രവർത്തകർ, മന്ത്രിമാർ എന്നിവർക്ക് അനിയന്ത്രിതമായി ഇവിടേക്ക് പ്രവേശനം ലഭിച്ചിരുന്നു. ചില സമയങ്ങളിൽ, കന്നുകാലികളും സന്ദർശകരുടെ വലിയ കൂട്ടങ്ങളും പോലും പരിസരത്തിനുള്ളിൽ കാണപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇനി മുതൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ലാലുപ്രസാദ് യാദവ് വസതി മാറുന്നു; ആർജെഡി രാഷ്‌ട്രീയത്തിൽ മാറ്റത്തിന് 
സൂചന
മഹാരാഷ്ട്രയിൽ ദുരഭിമാനക്കൊല; കാമുകൻ്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി

പുതിയ വീട്ടിൽ കർശനമായ പ്രോട്ടോകോളായിരിക്കും നടപ്പിലാക്കുകയെന്നാണ് വൃത്തങ്ങൾ പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത മീറ്റിങ്ങുകൾ ഒഴിവാക്കുന്നു, സന്ദർശകരെ പരിശോധിക്കുന്നു, പാർട്ടി പ്രവർത്തകർക്ക് പോലും മുൻകൂർ അനുമതി വേണം എന്നിവയൊക്കെ പുതിയ വസതിയിൽ നടപ്പിലാക്കുന്നവയിൽ ഉൾപ്പെടുന്നു. ലാലുവിൻ്റെ ആരോഗ്യം വീണ്ടെടുക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും വൃത്തങ്ങൾ അറയിക്കുന്നു.

ലാലുപ്രസാദ് യാദവ് വസതി മാറുന്നു; ആർജെഡി രാഷ്‌ട്രീയത്തിൽ മാറ്റത്തിന് 
സൂചന
നാല് മിനിറ്റിൽ 52 തവണ സോറി പറഞ്ഞിട്ടും പ്രിൻസിപ്പാൾ അവ​ഗണിച്ചു; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി എട്ടാം ക്ലാസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജന പരാതി പരിഹാര കേന്ദ്രം പോലെയായിരുന്നു 1, ആനി മാർഗിലെ വസതി. ഇപ്പോൾ പുതിയ വസതിയിൽ രാഷ്ട്രീയ ചർച്ചകളുടെ എണ്ണത്തിലും, ദൈർഘ്യത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സംഘങ്ങൾ പതിവായി സന്ദർശനം നടത്തുന്നവിധത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലാലുവിൻ്റെ വീട് മാറ്റം അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലും പാർട്ടിയുടെ പ്രവർത്തനത്തിലും വലിയൊരു മാറ്റത്തിൻ്റെ സൂചന നൽകുന്നുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com