

ധുര: തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കമായി. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാമിൻ്റെ സ്വർണമോതിരം പദ്ധതി. ഈ വർഷം ജൂൺ 22-നുശേഷം ജനിച്ച കുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. 107 കേന്ദ്രങ്ങൾ വഴി മോതിരങ്ങൾ വിതരണം ചെയ്തു.
തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും. തമിഴ്നാട്ടിൽ സ്ഥിരം താമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് നൽകുന്നത്. ഇതിനായി 755.83 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് ആവശ്യമായ മോതിരങ്ങൾ നിർമിച്ച് നൽകുന്നത്.