ഗായിക ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ

കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് കൊച്ചുമകൾ സനായ് ഭോസ്‌ലെ
Veteran Singer Asha Bhosle
Published on
Updated on

ഇന്ത്യൻ സംഗീത ഇതിഹാസം ആശാ ഭോസ്‌ലെ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് 92കാരിയായ ആശാ ഭോസ്‌ലെയെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയും കടുത്ത ക്ഷീണവും ആശാ ഭോസ്‌ലെയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

Veteran Singer Asha Bhosle
"പൈറസി രാഷ്ട്രീയത്തിന് അതീതമാണ്"; 'ജന നായകൻ' ചോർന്നതിൽ മൗനം വെടിഞ്ഞ് സൂപ്പർ താരങ്ങൾ

അത്യാഹിത വിഭാഗത്തിൽ വിദ്ഗധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആശ ഭോസ്‌ലെ. അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കൊച്ചുമകൾ സനായ് ഭോസ്‌ലെ അഭ്യർഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com