ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി

നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിച്ചതിന് ശേഷമാണ് ചുമതലയേൽക്കുന്നത്
ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി
Published on
Updated on

ഡൽഹി: പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു. ഈ മാസം 30നാകും ധീരജ് സ്ഥാനമേൽക്കുക. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിച്ചതിന് ശേഷമാണ് ചുമതലയേൽക്കുന്നത്. ഏപ്രിൽ ഒന്നിനാണ് കരസേനാ ഉപമേധാവിയായി ധീരജ് സേത്ത് ചുമതലയേറ്റത്‌.

കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരുന്ന ലെഫ്റ്റനന്റ് ജനറൽ സേത്ത്, ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല പരിവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി
അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; അഞ്ച് സൈനികർക്ക് ദാരുണാന്ത്യം

ആർമേർഡ് റെജിമെന്റിനെയും, ആർമേർഡ് ബ്രിഗേഡിനെയും, ജമ്മു കശ്മീരിൽ ഒരു കൗണ്ടർ ഇൻസർജൻസി ഫോഴ്സിനെയും അദ്ദേഹം കമാൻഡ് ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, സുദർശൻ ചക്ര കോർപ്സിനെയും പിന്നീട് ഡൽഹി ഏരിയയിൽ ജനറൽ ഓഫീസർ കമാൻഡിംഗായി അദ്ദേഹം സേവനമനുഷ്ഠിച്ചു. സുപ്രധാന ദേശീയ, അന്തർദേശീയ ഇടപെടലുകൾക്കും മേൽനോട്ടം വഹിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com