എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

പുതിയ നിയമപ്രകാരം ബുക്കിങ്ങിന് കൂടുതൽ ഇടവേള വേണ്ടിവരും
Gas Distribution based on OTP from May 1st
എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു
Published on
Updated on

ഡൽഹി: രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ അടിമുടി മാറുകയാണ്. പുതിയ നിയമപ്രകാരം ബുക്കിങ്ങിന് കൂടുതൽ ഇടവേള ഉണ്ടാകും, നിർബന്ധിത ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി, കർശനമായ ഇകെവൈസി, എൽപിജി വില വർധനവ് എന്നിവ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങളാണ് ഉള്ളത്.

വിതരണം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം ഗ്യാസ് ബുക്ക് ചെയ്തശേഷം നിശ്ചിത ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. നഗരപ്രദേശങ്ങളിൽ ഏകദേശം 25 ദിവസത്തെ ഇടവേളയും, ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേളയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഇനി മുതൽ ശ്രദ്ധാപൂർവം ഗ്യാസ് ഉപയോഗം കൈകാര്യം ചെയ്യേണ്ടിവരും.

Gas Distribution based on OTP from May 1st
പശ്ചിമ ബംഗാളില്‍ 5 മണി വരെ 89.93% പോളിങ് | West Bengal Assembly Election 2026

OTP അടിസ്ഥാനമാക്കിയുള്ള വിതരണം

മെയ് 1 മുതൽ പുതിയ എൽപിജി സിലിണ്ടർ നിയമപ്രകാരം ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി കർശനമാകും. സിലിണ്ടർ ലഭിക്കുന്ന സമയത്ത് ഉപഭോക്താക്കൾ ഡെലിവറി ചെയ്യുന്ന ഏജൻ്റിന് ഒറ്റത്തവണ പാസ്‌വേഡ് നൽകേണ്ടതുണ്ട്. സിലിണ്ടറുകൾ ശരിയായ വ്യക്തിക്ക് എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തട്ടിപ്പ് കുറയ്ക്കാനും വേണ്ടിയാണ് ഈ നടപടി.

ഇകെവൈസി നിർബന്ധമാക്കും

എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് നിയമങ്ങളിലെ മറ്റൊരു പ്രധാന പരിഷ്കരണം ആധാർ അധിഷ്ഠിത ഇകെവൈസിയാണ്. ഉപഭോക്താക്കൾ എൽപിജി സേവനങ്ങളും സബ്‌സിഡികളും തുടർന്നും ലഭിക്കുന്നതിന് ഇകെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കൃത്യമായി പാലിക്കാത്തവർക്ക് ഗ്യാസ് ലഭിക്കാൻ തടസം നേരിടും.

Gas Distribution based on OTP from May 1st
മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി
News Malayalam 24x7
newsmalayalam.com