മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി

സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് 50കാരനായ ജീത്തു മുണ്ട ബാങ്കിലെത്തിയത്
മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി
Published on
Updated on

കിയോഞ്ജര്‍: സഹോദരി മരിച്ചുപോയെന്ന് തെളിയിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തി ഒഡീഷയിലെ കിയോഞ്ജര്‍ സ്വദേശി. സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് 50കാരനായ ജീത്തു മുണ്ട പ്രദേശിക ബാങ്കിലെത്തിയത്.

പട്ടന ബ്ലോക്കിലെ മലിപോസി ബ്രാഞ്ച് ഒഡീഷ ഗ്രാമീണ്‍ ബാങ്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനുവരി 26ന് മരിച്ചുപോയ സഹോദരി കല്‍റ മുണ്ടയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനായി ജീത്തു മുണ്ട ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ സഹോദരി മരിച്ചു പോയെന്ന് പറഞ്ഞിട്ട് അധികൃതര്‍ വിശ്വസിച്ചില്ല. മാത്രമല്ല, സഹോദരിയുടെ സാന്നിധ്യത്തിലല്ലാതെ പണം വിട്ടു തരില്ലെന്നും അറിയിച്ചു. ഇതോടെയാണ് ജീതു മുണ്ട സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമായി ബാങ്കിലേക്ക് എത്തിയത്. ജീത്തു മുണ്ട ബാങ്കിലെത്തി അസ്ഥികൂടം അധികാരികള്‍ക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു.

മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി
പേരറിവാളന്‍ വീണ്ടും കോടതിയിലേക്ക്; അഭിഭാഷകനായി എൻ‍റോൾ ചെയ്തു

ബാങ്ക് പറയുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ അറിയാത്തതുകൊണ്ടാണ് ജീത്തു ഇത്തരം ഒരു കാര്യം ചെയ്തതെന്ന് പട്ടന പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ പ്രസാദ് സഹു പറഞ്ഞു. ജീത്തു നിരക്ഷരനായ ഒരു ഗോത്രവിഭാഗക്കാരനാണ്. അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദമാക്കി പറഞ്ഞു നല്‍കുന്നതില്‍ ബാങ്ക് അധികൃതരും പരാജയപ്പെട്ടെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

താന്‍ പലതവണ ബാങ്കില്‍ പോയിട്ടും അക്കൗണ്ട് ഉള് ആളെ കൊണ്ടു വരണമെന്നാണ് പറഞ്ഞതെന്ന് ജീത്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഞാന്‍ പല തവണ ബാങ്കിലേക്ക് പോയി. അപ്പോഴൊക്കെ പണം പിന്‍വലിക്കണമെങ്കില്‍ അവര്‍ അക്കൗണ്ട് ഹോള്‍ഡറെ നേരിട്ട് കൊണ്ടു വരണമെന്നാണ് പറഞ്ഞത്. അവള്‍ മരിച്ച പോയെന്ന് പലതവണ അവരോട് പറഞ്ഞു. അതൊന്നും കേള്‍ക്കാതെ ആളെ കൊണ്ടു വരൂ എന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ദേഷ്യത്തില്‍ മരിച്ചതിന് തെളിവിനായി അസ്ഥികൂടം എടുത്തു വന്നത്,' ജീത്തു പറഞ്ഞു.

മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി
ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; മമത ബാനർജിക്ക് നിർണായകം

ഇതിന് പിന്നാലെ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. വഴിയിലൂടെ സഹോദരിയുടെ ദ്രവിച്ച മൃതദേഹവുമായി മൂന്ന് കിലോമീറ്റര്‍ നടന്നാണ് ബാങ്കിലെത്തിയത്. നടക്കുന്ന ജീതു മുണ്ടയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം ശ്രദ്ധ നേടുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com