രാജ്യ തലസ്ഥാനത്ത് ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നു; ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,500ലധികം കേസുകൾ

ശ്വാസകോശ അർബുദം ബാധിച്ച് 913 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
രാജ്യ തലസ്ഥാനത്ത് ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നു; ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,500ലധികം കേസുകൾ
Published on: 
Updated on: 

ഡൽഹി: രാജ്യ തലസ്ഥാനത്ത് ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ 6,500ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ശ്വാസകോശ അർബുദം ബാധിച്ച് 913 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2020 ജനുവരി 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായാണ് 6,581 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തത്.

2020 ജനുവരി 1നും 2026 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 1,613 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ 354 മരണങ്ങളും ആശുപത്രിയിൽ രേഖപ്പെടുത്തി. അതായത് പ്രതിമാസം ശരാശരി 20 കേസുകളും നാല് മരണങ്ങളും വീതം. 2021ൽ രണ്ട് കുട്ടികൾക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നു; ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,500ലധികം കേസുകൾ
"എന്ത് തൊഴിലുറപ്പാണ് കേരളത്തിലുള്ളത്? ഒരു ലിസ്റ്റ് എങ്കിലും നീട്ടിയോ?"; നീതിയെ അടിച്ചമർത്താനുള്ള ശ്രമം സർക്കാരിന് നല്ലതല്ലെന്ന് വളർമതി

ഡൽഹിയിലെ മലിനമായ വായു ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാമെങ്കിലും ഇത് രോഗത്തിനുള്ള ഏക കാരണമായി കണക്കാക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. പുകവലിയും പുകയിലയുമായുള്ള സമ്പർക്കവും രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നുണ്ട്. കൂടാതെ ജനിതക വ്യതിയാനങ്ങളും ഇതിന് കാരണമായേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

വായു മലിനീകരണവുമായി ദീർഘകാലം സമ്പർക്കത്തിലാകുന്നത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡൽ​ഹി പോലുള്ള നഗരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മലിനമായ വായുവുമായുള്ള ദീർഘകാല സമ്പർക്കം ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു.

പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ' (IARC) വ്യക്തമാക്കുന്നു.