"തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ"; വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന് സ്റ്റാലിന്‍

മുമ്പ് ചായക്കടകളില്‍ ഇരുന്ന് നടത്തിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും തുടരണമെന്നും സ്റ്റാലിൻ
"തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ"; വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന് സ്റ്റാലിന്‍
Image: X
Published on
Updated on

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും തകരാമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍. ഈ സാഹചര്യത്തില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും തയ്യാറായി ഇരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സഖ്യകക്ഷികളായ വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎല്‍ എന്നിവര്‍ പിന്തുണ പിന്‍വലിക്കുകയോ അല്ലെങ്കില്‍, ടിവികെയെ പിന്തുണക്കുന്ന വിമത എഐഎഡിഎംകെ എംഎല്‍എമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കിയാലോ രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.

"തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ"; വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന് സ്റ്റാലിന്‍
''ഓര്‍മകളില്‍ മുള്ളുവൈക്കല്‍''; എല്‍ടിടിഇ സ്ഥാപകന്‍ വി. പ്രഭാകരന്റെ ഓര്‍മദിവസത്തില്‍ അനുസ്മരിച്ച് വിജയ്

ഈ സാഹചര്യത്തില്‍ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം എന്നാണ് സ്റ്റാലിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ ഏത് സമയത്തും വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാം. അതിന് ഡിഎംകെ പൂര്‍ണ സജ്ജരായിരിക്കണമെന്ന് സ്റ്റാലിന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

തിരിച്ചടികളില്‍ നിന്നും ഡിഎംകെ ശക്തമായി തിരിച്ചു വന്ന ചരിത്രമാണുള്ളത്. അതിനാല്‍ ഇനിയും പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

തോല്‍വി താത്കാലികം മാത്രമാണ്. നിലവിലെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങാനുള്ള സാധ്യതയുണ്ട്. അതില്‍ ഡിഎംകെയ്ക്ക് ശക്തമായി തിരിച്ചുവരാനും വിജയിക്കാനും കഴിയുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

"തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ"; വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന് സ്റ്റാലിന്‍
60 വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ ഇതര സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?

"തമിഴ്‌നാട്ടില്‍ ഉദയസൂര്യന്‍ അസ്തമിച്ചിട്ടില്ല" എന്നാണ് തിങ്കളാഴ്ച ഡിഎംകെ പ്രവര്‍ത്തകരോട് സംസ്‌കാരിക്കവേ സ്റ്റാലിന്‍ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും സ്റ്റാലിന്‍ ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളില്‍ ഡിഎംകെയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. വിജയ് യുടെ ടിവികെ ഇക്കാര്യത്തില്‍ വളരെ മുമ്പിലാണെന്നും സ്റ്റാലിന്‍ സമ്മതിച്ചു. മുമ്പ് ചായക്കടകളില്‍ ഇരുന്ന് നടത്തിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഡിഎംകെയുടെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താനും വിശകലനം ചെയ്യാനും 36 അംഗ കമ്മിറ്റിയേയും സ്റ്റാലിന്‍ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടാനാണ് നിര്‍ദേശം. ഡിഎംകെയുടെ നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനും എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്താനുമാണ് സ്റ്റാലിന്റെ നീക്കം.

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയായിരുന്നു ഡിഎംകെ നേരിട്ടത്. മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്‍ പോലും കൊളത്തൂരില്‍ ടിവികെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഡിഎംകെയുടെ സംഖ്യ കക്ഷികളായിരുന്ന കോണ്‍ഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. എഐഎഡിഎംകെ വിമതരായ 25 എംഎല്‍എമാരുടെ പിന്തുണയും ടിവികെയ്ക്കുണ്ട്.

News Malayalam 24x7
newsmalayalam.com