മുംബൈ: ഹിന്ദു പെൺകുട്ടികൾ ജിമ്മിൽ പോകാൻ പാടില്ലെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നും ബിജെപി എംഎൽഎ ഗോപിചന്ദ് പടാൽക്കർ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. "പുറത്ത് വലിയ ഗൂഢാലോചന നടക്കുന്നുണ്ട്, അത് വ്യക്തമായി മനസ്സിലാക്കുക. വളരെ നല്ലവനോ നന്നായി സംസാരിക്കുന്നവനോ ആയ ഒരാളാൽ വഞ്ചിതരാകരുത്", എംഎൽഎ ചൂണ്ടിക്കാട്ടി.
"ആളുകൾ ജിമ്മിൽ അവരുടെ പരിശീലകൻ ആരാണെന്ന് ശ്രദ്ധിക്കണം. വീട്ടിലെ പെൺകുട്ടികൾ ജിമ്മിൽ പോയാൽ അവർക്ക് കൗൺസിലിംങ് നൽകാൻ തയ്യാറാകണം. പെൺകുട്ടികൾ വീട്ടിൽ വച്ച് യോഗ പരിശീലിക്കണം, ജിമ്മിൽ പോകേണ്ട ആവശ്യമില്ല, കാരണം നിങ്ങൾ വഞ്ചിക്കപ്പെടുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.