ഉദ്ധവിന് കനത്ത തിരിച്ചടി; ആറ് എംപിമാർ എൻഡിഎയിലേയ്ക്ക്?

ഡൽഹിയിൽ എത്തി കൂറുമാറ്റത്തിന് ചരട് വലിച്ച് ഏക്നാഥ് ഷിൻഡെ
A major setback for Uddhav
ഉദ്ധവിന് കനത്ത തിരിച്ചടി
Published on
Updated on

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് തിരിച്ചടി. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ കണ്ട് കത്ത് സമർപ്പിച്ചതായാണ് വിവരം.

ലോക്‌സഭയിൽ ഇവരുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ അംഗീകാരം നൽകിയതായും ഇവർ പറഞ്ഞു. ഈ ആറ് എംപിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ചേരുമെന്നാണ് സൂചന.

A major setback for Uddhav
"15 കോടി,സ്വകാര്യ ജെറ്റ്"; ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപണം

ലോക്‌സഭയിൽ ശിവസേന ഉദ്ധവ് പക്ഷത്തിന് ആകെ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എംപിമാർ പുതിയ ഗ്രൂപ്പിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം പാർട്ടി പ്രതിസന്ധിയിലായതോടെ വ്യാഴാഴ്ച രാവിലെ 11ന് ഡൽഹിയിൽ ചേരുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി. പാർട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായിയാണ് വിപ്പ് നൽകിയത്. ഇതിനിടെ എംപിമാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് ഡൽഹിയിലെത്തിയേക്കുമെന്നും സൂചനയുണ്ട്.

A major setback for Uddhav
സമാജ്‌വാദി പാർട്ടിയിലും പിളർപ്പിന് സാധ്യത? നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന
News Malayalam 24x7
newsmalayalam.com