ഡൽഹി കരോൾബാഗിൽ വൻ തീപിടിത്തം; അപകടം ബാറ്ററികൾ സൂക്ഷിച്ചിരുന്ന കടയിൽ

ദീപാവലിക്ക് ഒരുദിവസം മാത്രം ശേഷിക്കെ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Major fire in Delhi's Karol Bagh
ഡൽഹി കരോൾബാഗിൽ വൻ തീപിടിത്തം
Published on: 
Updated on: 

ഡൽഹി: പ്രമുഖ വ്യാപാര കേന്ദ്രമായ കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിൽ വൻ തീപിടിത്തം. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ധൻതേരാസ് ദിനമായ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.

ഗഫാർ മാർക്കറ്റിലെ ബ്ലോക്ക് 13-ൽ ചെയിൻ വാലി ഗലിയിലുള്ള പുരി പ്ലാസയിലെ മൊബൈൽ ആക്‌സസറികളും ബാറ്ററികളും സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് നാല് നിലകളുള്ള വാണിജ്യ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.

Major fire in Delhi's Karol Bagh
''ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം''; ഇവിഎം ഉപയോഗിച്ചുള്ള വോട്ടിങ്ങിനെതിരെ മായാവതി

മൊബൈൽ ബാറ്ററികൾ അമിതമായി ചൂടാകുകയോ ചാർജ് ആകുകയോ ചെയ്തതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി മാർക്കറ്റ് അടച്ചിരുന്ന സമയത്തായതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Major fire in Delhi's Karol Bagh
അറസ്റ്റ് വ്യവസ്ഥയിൽ കൃത്യത വരുത്തി സുപ്രീംകോടതി; കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് ഉത്തരവ്