
മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍ക്കാഴ്ചയുടെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കന്യാസ്ത്രീമാര്‍ അറസ്റ്റിലാക്കപ്പെട്ട സംഭവമെന്ന് എഎ റഹീം എംപി. ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കന്യാസ്ത്രീമാരെ സന്ദര്‍ശിച്ചതിന് ശേഷം എ.എ. റഹീം എംപി ഫേസ്ബുക്കില്‍ കുറിച്ചു.
''നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?'' എന്നതാണ് സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസും, പ്രീതി മേരിയും സംഘപരിവാര്‍ ക്രിമിനല്‍ സംഘത്തില്‍ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമെന്നും റഹീം കുറിച്ചു.
വിചാരധാരയിലെ വരികള്‍ക്ക് ജീവന്‍വച്ച നിമിഷമായിരുന്നു അത്. ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു. 'നിയമം നിയമത്തിന്റെ വഴിക്ക്'എന്ന് പറഞ്ഞ ബിജെപി മുഖ്യമന്ത്രിയുടെ നാട്ടില്‍, നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവന്‍ നടന്നത്. രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില്‍ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും റഹീം പറഞ്ഞു.
കന്യാസ്ത്രീകള്‍ അറസ്റ്റിലാക്കപ്പെട്ടിട്ട് ആറ് ദിവസമായി. ഇടത് നേതാക്കളും എംപിമാരും കന്യാസ്ത്രീമാരെ ഇന്നലെ കാണാനായി എത്തിയെങ്കിലും നേരംവൈകിയെന്ന് ആരോപിച്ച് സന്ദര്‍ശിക്കാന്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ വന്ന കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?''
സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസും, പ്രീതി മേരിയും സംഘപരിവാര്‍ ക്രിമിനല്‍ സംഘത്തില്‍ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്.
അവര്‍ ഇത് ഞങ്ങളോട് പറയുമ്പോള്‍, ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു, കണ്ഠമിടറി... വാക്കുകള്‍ ഇടയ്ക്ക് നിന്നു. സഖാവ് ബൃന്ദയുടെ ചുമലിലേക്ക് ചാഞ്ഞു. വിചാരധാരയിലെ വരികള്‍ക്ക് ജീവന്‍വച്ച
ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് ബജറംഗ് ദള്‍ ക്രിമിനലുകള്‍ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്.
പൊലീസ് കസ്റ്റഡിയില്‍ വെച്ച്, കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ ബജറംഗ് ദള്‍ ക്രിമിനല്‍ സംഘം പൊതിരെ തല്ലി. രണ്ട് പെണ്‍കുട്ടികള്‍ക്കും ക്രൂരമായ മര്‍ദനം കിട്ടി, അപ്പോഴും പൊലീസ് മൂക സാക്ഷികള്‍.
'നിയമം നിയമത്തിന്റെ വഴിക്ക്'എന്ന് പറഞ്ഞ ബിജെപി മുഖ്യമന്ത്രിയുടെ നാട്ടില്‍, നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവന്‍ നടന്നത്. രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍. മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍കാഴ്ച്ച.