"പാർട്ടി വിട്ടവർ 15 ദിവസത്തിനകം തിരിച്ചെത്തണം; അല്ലെങ്കിൽ പ്രവേശനമുണ്ടാകില്ല; വിമതർക്ക് മമതയുടെ അന്ത്യശാസനം

ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നടന്ന ശക്തിപ്രകടനത്തിനിടയിലാണ് മമതയുടെ അന്ത്യശാസനം.
Mamata's ultimatum to dissidents
വിമതർക്ക് മമതയുടെ അന്ത്യശാസനം
Published on: 
Updated on: 

കൊൽക്കത്ത: പാർട്ടിയിൽ നിന്ന് പോയ എംപിമാരും എംഎൽഎമാരും 15 ദിവസത്തിനകം തിരിച്ചെത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നടന്ന ശക്തിപ്രകടനത്തിനിടയിലാണ് അവർ അന്ത്യശാസനം നൽകിയത്.

നമ്മൾ അധികാരത്തിൽ തിരിച്ചെത്തും. നമ്മളാണ് യഥാർഥ തൃണമൂൽ. എന്നാൽ നമ്മെ വിട്ടുപോയ എംഎൽഎമാരും എംപിമാരും 15 ദിവസത്തിനുള്ളിൽ തിരിച്ചുവന്നാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അവർക്ക് ഇവിടെ ഒരിക്കലും ഇടമുണ്ടാവില്ലെന്നും മമത വ്യക്തമാക്കി.

Mamata's ultimatum to dissidents
"വോട്ടവകാശം നിഷേധിക്കുന്നത് ജീവനെടുക്കുന്നതിന് തുല്യം"; എസ്ഐആർ നടപടികളെ വിമർശിച്ച് സുപ്രീം കോടതി ജഡ്ജി

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചുമതലയിൽ തുടരുന്നിടത്തോളം കാലം ബിജെപി അധികാരത്തിൽ തുടരുമെന്നും അവർ ആരോപിച്ചു. 35 വർഷത്തെ ഇടതുമുന്നണി കോട്ട തകർത്തെറിഞ്ഞ് വർഷങ്ങളോളം ബംഗാൾ ഭരിച്ച മമതയുടെ തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

വിമത നേതാവ് റിതബ്രത ബാനർജിക്കൊപ്പം ചേർന്ന ഒരുകൂട്ടം എംഎൽഎമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ചപ്പോൾ, 28ൽ 20 എംപിമാരും പാർട്ടി കൂറുമാറി പ്രാദേശിക പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുകയായിരുന്നു.

പാർട്ടിയുടെ ചിഹ്നത്തിനായുള്ള നിയമപോരാട്ടം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ചിഹ്നത്തിൻ്റെ കാര്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Mamata's ultimatum to dissidents
"ഗ്യാനേഷ് ബ്രോ രാജിവയ്ക്കൂ": ഡൽഹിയിൽ അണമുറിയാത്ത സമരകാഹളം; ഐസ, എഐഎസ്എഫ്, എൻഎസ്‌യു നേതൃത്വത്തിൽ പ്രതിഷേധം ശക്തിയാർജിക്കുന്നു
News Malayalam 24x7
newsmalayalam.com