

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ മൊബൈല്‍ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധിതമായി 'പ്രീ ഇന്‍സ്റ്റാള്‍' ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍.
ആപ്പിന്റെ പ്രീ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് പിന്‍വലിച്ചത്. ആപ്പിന്റെ സ്വീകാര്യത വര്‍ധിച്ചതുകൊണ്ടാണ് നിര്‍ബന്ധിത പ്രീ ഇന്‍സ്റ്റാളേഷന്‍ പിന്‍വലിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം വലിയ പ്രതിഷേധമാണ് ആപ്പിനെതിരെ ഉയര്‍ന്നത്. പെഗാസസ് പോലെ പൗരരുടെ സുരക്ഷയെ ബാധിക്കുന്ന ആപ്പാണിതെന്നും ഇത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു.