പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധി എടുക്കാം

സർവീസ് റൂള്‍ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധിയെടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്
 ജിതേന്ദ്ര സിങ്
ജിതേന്ദ്ര സിങ് News Malayalam 24X7
Published on

സർവീസ് റൂള്‍ പ്രകാരം പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധിയെടുക്കാമെന്നും ആ നിയമം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്.

 ജിതേന്ദ്ര സിങ്
രാഷ്ട്രീയ പാർട്ടികൾക്ക് 'POSH' നിയമം ബാധകമാക്കണം; സുപ്രീം കോടതിയിൽ ഹർജി

1972-ലെ കേന്ദ്ര സിവിൽ സർവീസ് നിയമപ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാർക്ക്, മാതാപിതാക്കളുടെ പരിചരണത്തിനായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും, വ്യക്തിഗത കാരണങ്ങളാൽ 20 ദിവസത്തെ അർദ്ധശമ്പള അവധിയും, 8 ദിവസത്തെ കാഷ്വൽ അവധിയും, വാർഷികമായി 2 ദിവസത്തെ നിയന്ത്രിത അവധിയും ലഭിക്കുമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com