"ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവുന്നില്ല", ആരോപണമുന്നയിച്ച് വീഡിയോ; പൂനെയില്‍ വിഷം കഴിച്ച് യുവാവ് ജീവനൊടുക്കി

ഭാര്യ കരിമുന്നീസ എന്ന നിഷ ഖാനും സയ്യദും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
"ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവുന്നില്ല", ആരോപണമുന്നയിച്ച് വീഡിയോ; പൂനെയില്‍ വിഷം കഴിച്ച്  യുവാവ് ജീവനൊടുക്കി
Published on
Updated on

നാസിക്: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് പൂനെയില്‍ 20കാരനായ യുവാവ് ജീവനൊടുക്കി. മാനസികമായ പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് വിഷം കഴിച്ചാണ് മുഹമ്മദ് സാദ് ആസിഫ് സയ്യദ് ജീവനൊടുക്കിയത്.

റെക്കോര്‍ഡ് ചെയ്ത വീഡിയോ ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആസിഫ് സയ്യദ് നാസിക്കിലെ ജംബുല്‍വാഡി സ്വദേശിയാണ്. ഭാര്യ കരിമുന്നീസ എന്ന നിഷ ഖാനും സയ്യദും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യയുടെ വീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് യുവാവ് പറയുന്നത്.

"ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവുന്നില്ല", ആരോപണമുന്നയിച്ച് വീഡിയോ; പൂനെയില്‍ വിഷം കഴിച്ച്  യുവാവ് ജീവനൊടുക്കി
'സർവോദയ തെലങ്കാന'; പുതിയ പാർട്ടി രൂപീകരിക്കാൻ കെ. കവിത

ഭാര്യ ഉള്‍പ്പെടെ ഏഴ് പേരുടെ പേരുകള്‍ എടുത്തു പറയുന്നുണ്ട്. മലേഗാവിലുള്ള സുഹൃത്തിനാണ് യുവാവ് വീഡിയോ അയച്ചു കൊടുത്തത്. തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു. ഭാര്യ കരിമുന്നീസ, സര്‍വാര്‍ എന്ന കൈഫ് ഖാന്‍, രേഷ്മ കമ്രുഖാന്‍, ഷാമ ജാവേദ് ഷെയ്ഖ്, ജാവേദ് ഷെയ്ഖ്, അഥര്‍വ കാലെ, ഇഷിത എന്നിവര്‍ക്കതെിരെയാണ് യുവാവ് ആരോപണമുന്നയിച്ചിരിക്കുന്നത്.

"ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവുന്നില്ല", ആരോപണമുന്നയിച്ച് വീഡിയോ; പൂനെയില്‍ വിഷം കഴിച്ച്  യുവാവ് ജീവനൊടുക്കി
ലാൻഡിങ് പേജ് വ്യൂവർഷിപ്പ് മാർക്കറ്റിങ്ങിന് മാത്രം ടെലിവിഷൻ റേറ്റിങ്ങിൽ കണക്കാക്കില്ല; നിർണായക പരിഷ്കാരങ്ങളുമായി കേന്ദ്രം

ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോയുടെ ഫോറന്‍സിക് പരിശോധനയ്ക്കായി സയ്യദിന്റെ മൊബൈല്‍ ഫോണ്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com