''സിനിമയിലെ നായകന് യഥാർത്ഥ ജീവിതത്തിൽ നല്ല ഭരണാധികാരിയാകാൻ കഴിയില്ല''; വിജയ് സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ

കഴിവുകെട്ട ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു
''സിനിമയിലെ നായകന് യഥാർത്ഥ ജീവിതത്തിൽ നല്ല ഭരണാധികാരിയാകാൻ കഴിയില്ല''; വിജയ് സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ
Published on: 
Updated on: 

ചെന്നൈ: വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിലെ ക്രമസമാധാനനില പൂർണമായി തകർന്നുവെന്ന് എ.കെ. സ്റ്റാലിൻ ആരോപിച്ചു. സിനിമയിലെ നായകന്മാർക്ക് യഥാർഥ ജീവിതത്തിൽ നല്ല ഭരണാധികാരികളാകാൻ കഴിയില്ലെന്നും എ.കെ. സ്റ്റാലിൻ എക്സ് വീഡിയോയിൽ പറഞ്ഞു. വിവേകമില്ലാത്തതും മറ്റുള്ളവരെ കേൾക്കാത്തതുമായ കഴിവുകെട്ട ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും സ്റ്റാലിൻ വീഡിയോയിൽ അഭിപ്രായപ്പെട്ടു. പ്രായമായവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണെന്നും കുറ്റവാളികളിൽ നിന്ന് മാത്രമല്ല, ടിവികെ പ്രവർത്തകരിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമാണെന്നും സ്റ്റാലിൻ വിമർശിച്ചു. പാർട്ടി ഭാരവാഹികളെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടു. പ്രവർത്തകരെയും ഭാരവാഹികളെയും നിയന്ത്രിച്ചാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നും എം.കെ. സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അതിക്രമങ്ങളുടെ വാർത്താ ക്ലിപ്പിങ്സ് അടക്കം ഉൾപ്പെടുത്തിയായിരുന്നു എം.കെ. സ്റ്റാലിന്റെ വീഡിയോ പങ്കുവെച്ചത്.

''സിനിമയിലെ നായകന് യഥാർത്ഥ ജീവിതത്തിൽ നല്ല ഭരണാധികാരിയാകാൻ കഴിയില്ല''; വിജയ് സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ
"ഇതാ നോക്കൂ യമുന ക്ലീനാണ്"; നദിയില്‍ കുളിച്ച്, വെള്ളം കുടിച്ച് ബിജെപി എംപി

സാധാരണ​ഗതിയിൽ എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിച്ചാണ് ഞാൻ വീഡിയോ തുടങ്ങുന്നതെന്നും എന്നാൽ ഇന്ന് അങ്ങനെ ചോദിച്ചാൽ, എന്താ കളിയാക്കുകയാണോ എന്ന് തമിഴ്നാട്ടിലുള്ളവർ തിരിച്ച് ചോദിക്കുമെന്നായിരുന്നു സ്റ്റാലിൻ വീഡിയോയിലൂടെ പറഞ്ഞത്.ഉറങ്ങിക്കിടക്കുന്ന ടിവികെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നാളെ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരും പങ്കുചേരണമെന്നും എക്സ് വീഡിയോയിലൂടെ എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.