ഇത് രാഷ്ട്രീയത്തിനുമപ്പുറം! കങ്കണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മഹുവ മൊയിത്രയും സുപ്രിയ സുലേയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രം

നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണാ റണാവത്ത് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഇത് രാഷ്ട്രീയത്തിനുമപ്പുറം! കങ്കണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മഹുവ മൊയിത്രയും സുപ്രിയ സുലേയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രം
Published on
Updated on

രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തയുടെ പേരില്‍ പാര്‍ലമെന്റില്‍ പരസ്പരം പോരടിക്കുന്നവര്‍ ഒരുമിച്ച് നൃത്തം ചെയ്യുമോ? എന്നാല്‍ അങ്ങനെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയിയല്‍ ഇപ്പോള്‍ വൈറല്‍. നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണാ റണാവത്ത് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

എംപി നവീന്‍ ജിന്ധാലിന്റെ മകളുടെ വിവാഹത്തിന് മുമ്പായുള്ള ആഘോഷങ്ങള്‍ക്കായി തൃണമൂല്‍ എംപി മഹുവ മൊയിത്രയും ജിന്ധാലും എന്‍സിപി എംപി സുപ്രിയ സുലേയും കങ്കണ റണാവത്തും ഒരുമിച്ച് നൃത്തം പ്രാക്ടീസ് ചെയ്യുന്ന ചിത്രമാണ് കങ്കണ തന്നെ പങ്കുവച്ചിരിക്കുന്നത്.

ഇത് രാഷ്ട്രീയത്തിനുമപ്പുറം! കങ്കണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മഹുവ മൊയിത്രയും സുപ്രിയ സുലേയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രം
ട്രെയിനിൽ കർപ്പൂരം കത്തിച്ച് പൂജ വേണ്ട; പിഴയോ , 3 വർഷം തടവോ ലഭിച്ചേക്കും

'സഹ പാര്‍ലമെന്റേറിയന്‍സിനൊപ്പം കുറച്ച് സിനിമ പോലുള്ള നിമിഷങ്ങള്‍ ആകാം. നവീന്‍ ജിന്ധാലിന്റെ മകളുടെ വിവാഹ പരിപാടിക്കുള്ള റിഹേഴ്‌സല്‍ ആണ്,' ചിത്രം പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.

ജിന്ധാല്‍ സ്റ്റീല്‍സിന്റെ ചെയര്‍മാനായ നവീന്‍ ജിന്ധാല്‍ 2004ല്‍ കുരുക്ഷേത്രയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് പാര്‍ലമെന്റില്‍ എത്തുന്നത്. 2009ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇത് രാഷ്ട്രീയത്തിനുമപ്പുറം! കങ്കണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മഹുവ മൊയിത്രയും സുപ്രിയ സുലേയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രം
പുടിൻ ബിൽ ഗേറ്റ്സിനേക്കാൾ സമ്പന്നനോ?

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ബിജെപി എംപിമാരുടെ കൂടെ മഹുവ മൊയിത്രയെ കണ്ടത് പലര്‍ക്കും വലിയ അമര്‍ഷമാണ് ഉണ്ടാക്കിയത്. ഇങ്ങനെയാണ് രാഷ്ട്രീയം നിങ്ങളെ വിഡ്ഢികളാക്കുന്നത് എന്നാണ് ഒരാൾ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്.

അതേസമയം രാഷ്ട്രീയ സംവാദങ്ങള്‍ക്കപ്പുറം ഒരു സൗഹൃദം നിലനില്‍ക്കുന്നത് നല്ലതാണെന്നു അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com