

ഡൽഹി: പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെ കുറിച്ച് വിവാദ പരാമർശം നടത്തിയ വനിതാ ഡോക്ടർ സേജൽ പവാറിനെതിരെ അന്വേഷണം നടത്ത്തിതും.കെഇഎം ആശുപത്രിയും ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻ്റ്സ് അസോസിയേഷനും ചേർത്താണ് അന്വേഷണ നടത്താൻ തീരുമാനം എടുത്തത്. കൊമേഡിയൻ പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെയാണ് സേജൽ വിവാദ പരാമർശം നടത്തിയത്.
പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിൻ്റെ പ്രതികരണം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സേജലിനെതിരെ രൂക്ഷ വിമർശനമുയർന്നു. സേജലിൻ്റെ പ്രതികരണം അസഹനീയമാണെന്ന് കെഇഎം ആശുപത്രി അധികൃതർ അറിയിച്ചു.
ഇത്തരം പരാമർശങ്ങൾ പൂർണമായും അസ്വീകാര്യവും അസഹനീയവുമാണ്," കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ആശുപത്രിയുടെയും സേത്ത് ഗോർധൻദാസ് സുന്ദർദാസ് മെഡിക്കൽ കോളേജിന്റെയും ഡീൻ ഡോ. ഹരീഷ് പഥക് പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഞങ്ങൾ രണ്ടംഗ സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
പ്രണിത് മോറെയുടെ ഷോയിലെ ഒരു വൈറൽ ക്ലിപ്പിൽ, വൈദ്യപരിശോധനയിൽ ഉപയോഗിക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് പവാർ സംസാരിക്കുന്ന ഭാഗമാണ് ചർച്ചയായത്. ശരീരത്തിന്റെ ഭാഗങ്ങൾ എങ്ങനെ മുറിച്ചുമാറ്റുന്നുവെന്ന് പവാർ പറയുകയും മരിച്ച പുരുഷ രോഗികളുടെ ജനനേന്ദ്രിയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് തമാശ പറയുകയും ചെയ്തുവെന്നാണ് അവർ പറഞ്ഞത്.