നാസ- ഐഎസ്ആർഒ ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (സിന്തറ്റിക് അപ്പർച്ചർ റഡാർ) വിക്ഷേപണം വിജയം. വൈകീട്ട് 5.40ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. നൈസാർ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാർ. ഭൗമോപരിതലത്തിലെ സൂക്ഷ്മ ചലനം പോലും ഒപ്പിയെടുക്കുകയാണ് നൈസാറിൻ്റെ ലക്ഷ്യം.
ഇന്ത്യയുടെ ജിഎസ്എൽവി- എഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. നാസയും ഐഎസ്ആർഒയും സംയുക്തമായി നടത്തുന്ന ആദ്യ ദൗത്യമാണിത്. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നൈസാര്‍ ഭൂമിയെ ചുറ്റുക. നൈസാറിലെ നിരീക്ഷണ ഉപകരണങ്ങൾക്ക് ഭൗമോപരിതലത്തിലെ ഓരോ ഉപകരണത്തിൻ്റെയും വിവരങ്ങൾ 12 ദിവസത്തെ ഇടവേളയിൽ രേഖപ്പെടുത്താൻ സാധിക്കും.
കാലാവസ്ഥാ നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൈസാർ ശേഷകരിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.