നീറ്റ് യുജി കൗണ്‍സിലിങ് 2025: ഒന്നാം റൗണ്ട് ചോയ്സ് ഫില്ലിങ് അവസരം ഇന്ന് അര്‍ധരാത്രി വരെ മാത്രം

എം.സി.സി വെബ്സൈറ്റായ mcc.nic.inല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചോയ്സ് പൂരിപ്പിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

നീറ്റ് യുജി കൗണ്‍സിലിങ്ങിനായുള്ള ഒന്നാം റൗണ്ട് ചോയ്സ് പൂരിപ്പിക്കല്‍, ലോക്കിങ് വിന്‍ഡോ ഇന്ന് രാത്രി 11.59ഓടെ അവസാനിക്കും. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എം.സി.സി) വെബ്സൈറ്റായ mcc.nic.inല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചോയ്സ് പൂരിപ്പിക്കാം. നേരത്തെ, ചോയ്സ് ഫില്ലിങ്ങിനുള്ള സൗകര്യം ഓഗസ്റ്റ് 11 വരെ നീട്ടുകയായിരുന്നു.

ചോയ്സ് എങ്ങനെ ചേര്‍ക്കാം?

  • സ്റ്റെപ് 1 - എംസിസി വെബ്‌സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക.

  • സ്റ്റെപ് 2 - ഹോംപേജില്‍, 'യുജി മെഡിക്കല്‍ കൗണ്‍സിലിങ്' ക്ലിക്ക് ചെയ്യുക.

  • സ്റ്റെപ് 3 - നിങ്ങളുടെ നീറ്റ് യുജി 2025 റോള്‍ നമ്പര്‍, പാസ്‌വേഡ്, സുരക്ഷ പിന്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

  • സ്റ്റെപ് 4 - 'ചോയ്‌സ് ഫില്ലിംഗ് & ലോക്കിംഗ്' ടാബില്‍ ക്ലിക്ക് ചെയ്യുക.

  • സ്റ്റെപ് 5 - മുന്‍ഗണനാക്രമത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോളേജുകളും കോഴ്‌സുകളും തിരഞ്ഞെടുക്കുക.

  • സ്റ്റെപ് 6 - നിങ്ങളുടെ ചോയ്സുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. ചോയ്‌സ് ലോക്ക് ചെയ്താല്‍ പിന്നെ മാറ്റാന്‍ സാധിക്കില്ല.

  • സ്റ്റെപ് 7 - 'ലോക്ക് ചോയ്‌സ്' എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും, ഇത് ശരിയാണ് എന്ന് സ്ഥിരീകരിക്കുക.

  • സ്റ്റെപ് 8 - ചോയ്‌സുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം
സ്‌ട്രോക്ക് വരുന്നതിന് മുമ്പ് ശരീരം നല്‍കുന്ന നാല് ലക്ഷണങ്ങള്‍

ഒന്നാം റൗണ്ട് ഫലം പ്രഖ്യാപിച്ചതിനുശേഷം എന്ത് ചെയ്യണം?

സീറ്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ രേഖകള്‍, ഫോട്ടോകോപ്പികള്‍, ഫീസ് എന്നിവ നിങ്ങള്‍ക്ക് ലഭിച്ച മെഡിക്കല്‍ കോളേജില്‍ അനുവദിച്ച സമയത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുക. സീറ്റ് ലഭിച്ചില്ലെങ്കിലോ, അത്യപ്തിയുണ്ടെങ്കിലോ രണ്ടാം റൗണ്ട് കൗണ്‍സിലിങ്ങിനായി കാത്തിരിക്കുക, പുതുക്കിയ മുന്‍ഗണനകളോടെ വീണ്ടും അപേക്ഷിക്കുക .

കൗണ്‍സിലിങ് ഷെഡ്യൂളിലെ മാറ്റങ്ങള്‍ക്കും, അപ്‌ഡേറ്റുകള്‍ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ നോക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com