

താനൊരു സ്ത്രീയല്ല, നോൺ ബൈനറിയാണെന്ന് വെളിപ്പെടുത്തി ഐസ നേതാവ് നേഹ ബോറ. സ്ത്രീയെന്നോ പുരുഷനെന്നോ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും നേഹ ബോറ വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നേഹ ബോറ നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ലിംഗ വ്യക്തിത്വം ആൺ-പെൺ ലിംഗവിഭാഗത്തിൽ മാത്രമായി ഒതുങ്ങുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് നോൺ ബൈനറി. അവൻ/ അവൾ എന്നതിന് പകരം ഇവർ പൊതുവേ അവർ എന്നോ മറ്റെന്തെങ്കിലും സർവനാമങ്ങളോ തങ്ങളെക്കുറിച്ച് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരായിക്കും.
ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വിവരങ്ങളിൽ നേഹ ബോറയെ സൂചിപ്പിക്കാൻ അവർ എന്നാണ് ഉപയോഗിച്ചു വന്നിരുന്നത്.