

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തൻ്റെ എക്സിലെ ബയോ തിരുത്തി മമത ബാനർജി. മുൻ മുഖ്യമന്ത്രി എന്ന വാക്ക് ഒഴിവാക്കി കൊണ്ടാണ് മമത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15,16,17 ആമത് വിധാൻ സഭ) എന്ന് തിരുത്തിയിരിക്കുന്നത്.
1997 ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞതിന് ശേഷം തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക ചെയർപേഴ്സൺ എന്നതും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിൽ തൃണമൂലിനേറ്റ തിരിച്ചടി ആദ്യം മമത അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഗവർണർക്ക് രാജിക്കത്ത് നൽകാൻ പോലും മമത തയ്യാറായിരുന്നില്ല.
തോൽവി അംഗീകരിച്ച് എക്സ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ മമത വിസമ്മതിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഒരു വിഭാഗം മമതയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.