ചെന്നൈയിൽ ഒളിമ്പിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയും; വൻ പ്രഖ്യാപനം നടത്തി വിജയ് സർക്കാർ

കായിക മേഖലയ്ക്ക് വൻ കുതിപ്പേകുന്ന രണ്ട് പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
Olympic City and Motor Sports City in Chennai
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ANI
Published on
Updated on

ചെന്നൈ: തമിഴ്‌നാടിൻ്റെ കായിക മേഖലയ്ക്ക് കുതിപ്പേകുന്ന രണ്ട് കൂറ്റൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള തമിഴ്‌നാട് ഒളിമ്പിക് സിറ്റിയും അതിവേഗ റേസിങ്ങിനായി മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കുമെന്ന് നിയമസഭയിൽ വിജയ് അറിയിച്ചു.

തമിഴ്‌നാട് സ്‌പോർട്സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന കായിക ഹബിൽ അന്താരാഷ്ട്ര നിലവാരമുള്ള ഹൈ പെർഫോമൻസ് ട്രെയിനിങ് സെൻ്റർ, സ്‌പോർട്സ് മെഡിസിൻ സെൻ്റുകൾ എന്നിവ ഉണ്ടായിരിക്കും.

Olympic City and Motor Sports City in Chennai
വ്യോമസേനയിൽ നിന്ന് പടിയിറക്കം; അഭിനന്ദൻ വർദ്ധമാൻ ഇനി പറത്തുക സ്വകാര്യവിമാനം

അത്‌ലറ്റുകൾക്കും പരിശീലകർക്കുമായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും താമസ സൗകര്യങ്ങളും ഇവിടെയൊരുക്കും. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള ആഗോള കായികമേളകളിൽ സംസ്ഥാനത്തെ കായികതാരങ്ങൾക്ക് കൂടുതൽ മെഡലുകൾ നേടാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെന്നൈയിൽ അത്യാധുനിക ഫോർമുല റേസിങ്ങുകൾ നടത്താൻ പാകത്തിൽ മോട്ടോർ സ്പോർട്സ് സിറ്റി ഒരുക്കുന്നത്. രാജ്യത്തേക്ക് ഫോർമുല-1 മത്സരങ്ങൾ തിരികെ എത്തിക്കുന്നതിനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിൻ്റെ പദ്ധതികൾക്കും ഈ നീക്കം വലിയ പിന്തുണയാകും.

Olympic City and Motor Sports City in Chennai
റിട്ട. എയർമാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷത്രത്തിന്റെ ആദ്യ സിഇഒ; തെരഞ്ഞെടുത്തത് വിദഗ്ധ സമിതി
News Malayalam 24x7
newsmalayalam.com