പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം... സുപ്രീം കോടതി മാർച്ചിൽ അണിനിരന്ന് ഇൻഡ്യാ സഖ്യം, ഹർജി നാളെ പരിഗണിക്കും

ഇൻഡ്യാ സഖ്യം ഇതുവരെ നടത്തിയ ഏറ്റവും ജനപങ്കാളിത്തമുള്ള പൊതുജന റാലിയായി ഇന്നത്തെ ഡൽഹി ചലോ മാർച്ച് ചരിത്രത്തിലിടം പിടിച്ചു.
പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം... സുപ്രീം കോടതി മാർച്ചിൽ അണിനിരന്ന് ഇൻഡ്യാ സഖ്യം, ഹർജി നാളെ പരിഗണിക്കും
Published on: 
Updated on: 

രാജ്യതലസ്ഥാനം പ്രതിഷേധക്കടലാക്കി ഇന്ത്യാ സഖ്യത്തിന്‍റെ മിന്നൽ സമരം. രാഹുൽ ഗാന്ധി നയിച്ച സുപ്രിംകോടതി പരിസരത്തേക്കുള്ള മാർച്ചിൽ അഖിലേഷും തേജസ്വിയും ഇടത് നേതാക്കളും ഉൾപ്പെടെ അണിചേർന്നു. ഇരമ്പിയാർത്ത് എത്തിയ പ്രതിഷേധക്കാരെ തടയാനാകാത്ത സ്ഥിതിയിലായിരുന്നു സുരക്ഷാസേന.

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം... സുപ്രീം കോടതി മാർച്ചിൽ അണിനിരന്ന് ഇൻഡ്യാ സഖ്യം, ഹർജി നാളെ പരിഗണിക്കും
കടും വെട്ട് തുടർന്ന് മെറ്റ; ഇന്ത്യാ സഖ്യ സമരവുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നൽകിയ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു

വൻ ജനസാഗരം തന്നെയാണ് പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയുടെ തെരുവിലേക്കെത്തിയത്. ഇൻഡ്യാ സഖ്യം ഇതുവരെ നടത്തിയ ഏറ്റവും ജനപങ്കാളിത്തമുള്ള പൊതുജന റാലിയായി ഇന്നത്തെ ഡൽഹി ചലോ മാർച്ച് ചരിത്രത്തിലിടം പിടിച്ചു. ചടുലവും ആസൂത്രിതവുമായ നീക്കങ്ങൾ സമരത്തിൻ്റെ ഭാഗമായി പങ്കുചേർന്ന ജനങ്ങളേയും ആവേശത്തിലാറാടിച്ചു.

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം... സുപ്രീം കോടതി മാർച്ചിൽ അണിനിരന്ന് ഇൻഡ്യാ സഖ്യം, ഹർജി നാളെ പരിഗണിക്കും
മോദി ശരിയെന്ന് തോന്നുന്നവരോട് കൈ പൊക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; വാർത്താ സമ്മേളനത്തിൽ അനങ്ങാതെ മാധ്യമപ്രവർത്തകർ, വീഡിയോ വൈറൽ

ഇതിനിടയിൽ നിരവധി പേരെ ഡൽഹി പൊലീസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. നേരത്തെ ഏതാനും നേതാക്കളെ ചീഫ് ജസ്റ്റിസിനെ കാണാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ സുപ്രീം കോടതിയിലെത്തി പരാതി കൈമാറി.

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം... സുപ്രീം കോടതി മാർച്ചിൽ അണിനിരന്ന് ഇൻഡ്യാ സഖ്യം, ഹർജി നാളെ പരിഗണിക്കും
ഓംപ്രകാശ് മാഥൂർ കേരളാ ഗവർണർ, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാനായി മുന്നേറിയ ഇൻഡ്യ സഖ്യ നേതാക്കളുടെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. മണ്ഡി ഹൗസിന് തൊട്ടടുത്ത് വച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. ഡൽഹി ചലോ റാലിയെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഐസ നേതാവ് നേഹ ബോറ, മറ്റു ഇന്ത്യ സഖ്യ നേതാക്കൾ എന്നിവർ ഉടനടി തുറന്ന വാഹനത്തിലേക്ക് മാറ്റുകയും അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

News Malayalam 24x7
newsmalayalam.com