

ഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് കൂടുതൽ പിന്തുണയേറുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹൈ അലേർട്ട് പ്രഖ്യാപിച്ചു. പാർലമെൻ്ററിലേക്കുള്ള മുഴുവൻ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു.
ജന്തർമന്തറിൽ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തുമെന്നാണ് വിവരം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് അതിക്രമത്തിനെതിരെ ഇന്ത്യാസഖ്യം ഇരുസഭകളിലും പ്രതിഷേധിക്കും.
അതേസമയം പാറ്റകളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടൻ നസ്റുദ്ധീൻ ഷാ രംഗത്തെത്തി. പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് നടൻ പറഞ്ഞു.