അനധികൃത ഖനനം; രാജസ്ഥാനിൽ ഏഴ് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 7,173 എഫ്ഐആർ, ആരവല്ലി ജില്ലകളിൽ മാത്രം 4,181 കേസുകൾ

പലതും പൊലീസ് കേസുകൾക്ക് പകരം ചലാൻ ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.
ആരവല്ലി മലനിരകൾ
Source: Social Media
Published on
Updated on

ജയ്പൂർ: അനധികൃത ഖനനത്തിന്റെ പേരിൽ രാജസ്ഥാനിൽ 7 വർഷത്തിനിടെ രജിസ്റ്റ‍ർ ചെയ്ത എഫ്‌ഐആറിന്റെ എണ്ണം 7,173. ഇതിൽ ആരവല്ലി ജില്ലകളിൽ മാത്രം 4,181 കേസുകൾ രജിസ്റ്റർ ചെയ്തു. ഏഴ് വർഷത്തിനിടെ 71,322 ഖനന കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതിൽ 40,175 കേസുകൾ ആരവല്ലി ജില്ലകളിൽ നിന്ന് മാത്രമാണെന്നും കണക്കുകൾ. ആരവല്ലി മലകളെ പുനർനിർവചിച്ചതിൽ വിവാദം നിലനിൽക്കെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്.

ആരവല്ലി മലനിരകൾ
അലിഗഢ് സർവകലാശാല അധ്യാപകൻ്റെ കൊലപാതകം: മരിച്ചിട്ടും തലയ്ക്ക് നേരെ നിർത്താതെ വെടിയുതിർത്ത് കൊലപാതകി

പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂളിയുടെ ചോദ്യത്തിന് മറുപടിയായി, 2024 ൽ ഖനന മാഫിയ- 311 ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും നേരെ 93 ആക്രമണങ്ങളുണ്ടായെന്നും സംസ്ഥാന സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 71,322 അനധികൃത ഖനന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അവയിൽ പലതും പൊലീസ് കേസുകൾക്ക് പകരം ചലാൻ ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.

"ആരവല്ലിയിൽ ഒരു കല്ലിന് പോലും കേടുപാടുകൾ സംഭവിക്കരുത് എന്നതാണ് രാജസ്ഥാൻ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വ്യക്തമായ ഉദ്ദേശ്യം." " കഴിഞ്ഞ രണ്ട് വർഷമായി അനധികൃത ഖനനത്തിനും ഖനന മാഫിയയ്ക്കുമെതിരെ " ബിജെപി സർക്കാർ നിർണായക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി വക്താവും മൂന്ന് തവണ എംഎൽഎയുമായ രാംലാൽ ശർമ്മ പറഞ്ഞു. അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണത്തിലെ കണക്കുകളും രണ്ട് വർഷത്തെ ബിജെപി സർക്കാരിന്റെ കണക്കുകളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശർമയുടെ പ്രതികരണം.

2018 ഡിസംബർ 15 നും 2023 ഡിസംബർ 14 നും ഇടയിൽ ആരവല്ലി ജില്ലകളിൽ 29,209 അനധികൃത ഖനന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ശർമ്മ പങ്കിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ശർമ്മ സർക്കാരിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ, 2023 ഡിസംബർ 15 മുതൽ 2025 ഡിസംബർ 15 വരെ, ഈ കണക്ക് 10,966 ആയിരുന്നു. ആരവല്ലി ബെൽറ്റിൽ രാജസ്ഥാനിൽ 20 ജില്ലകളുണ്ട്.

ആരവല്ലി മലനിരകൾ
ആരവല്ലിയിൽ പുതിയ ഖനനപാട്ടം നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; തലതിരിഞ്ഞ നിർവചനം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ആളിക്കത്തുന്ന പ്രതിഷേധം

ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ സമ്പൂർണ നിരോധനം പ്രഖ്യാപിച്ചിരുന്നു. ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് നിർദേശം നൽകി. ആരവല്ലിയിലെ സംരക്ഷിത മേഖല വിപുലീകരിക്കാനും തീരുമാനിച്ചു. പുതിയ കരിങ്കൽ ക്വാറികൾക്കോ മറ്റു ഖനന പ്രവർത്തനങ്ങൾക്കോ ഇനി അനുമതി ലഭിക്കില്ല. എന്നാല്‍ നിലവില്‍ ഉള്ളവയ്ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com